വിഡി സതീശനെതിരെ വീഡിയോ ഇറക്കി നുണകൾ പ്രചരിപ്പിച്ച് ഇടത് സൈബർ കൂട്ടം...! പൊളിച്ചടുക്കി കോൺഗ്രസ് സൈബർ പോരാളികൾ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞ കാര്യങ്ങളിൽ അരിക്കും മൂലയും കളഞ്ഞ് വീഡിയോവെച്ച നുണ പ്രചരിപ്പിക്കാൻ ഇടത് സൈബർ കൂട്ടം നാടത്തുന്ന ശ്രമൾക്കെതിരെ കോൺഗ്രസ് സൈബർ പോരാളികൾ. ഏതാനും സെക്കന്റ് വീഡിയോ വച്ചു നുണ പ്രചരിപ്പിക്കാൻ ഒരു ഉളുപ്പും ഇല്ലാത്തവർ ആണ് അന്തം കമ്മി സൈബർ കൂട്ടം എന്ന് അവർ വിമർശിച്ചു.
എന്താണ് പ്രതിപക്ഷ നേതാവ് പറഞ്ഞത് എന്നതിന്റെ ഫുൾ ട്രാൻസ്ക്രിപ്റ്റ് ആണ് താഴെ.
"ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇത് പോലത്തെ വിഡിയോകൾ വന്നു കഴിഞ്ഞാൽ ധാരാളം ആളുകൾ, നൂറു കണക്കിന് ആളുകൾ അത് പ്രചരിപ്പിക്കും. ആ പ്രചരിപ്പിച്ച കൂട്ടത്തിൽ ഇന്നലെ.. ചവറയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്തു കൊണ്ട് വന്ന ആൾ സിപിഎം കാരനാണ്. ജേക്കബ് ഹെന്ററി എന്നു പറയുന്ന ആൾ സിപിഎം കാരനാണ്. ധാരാളം ആളുകൾ ഇത് പ്രചരിപ്പിക്കും.
ഇത് പ്രചരിപ്പിച്ചവരെയല്ല അറസ്റ്റ് ചെയ്യേണ്ടത്. ഇത് ആദ്യമായി സമൂഹ മധ്യമങ്ങളിലേക്ക് ഇങ്ങനെയൊരു വീഡിയോ ക്രിയേറ്റ് ചെയ്തു കൊടുത്ത ആളുകളെയാണ് അന്വേഷിക്കേണ്ടത്. അന്വേഷിച്ചു കഴിഞ്ഞാൽ കൃത്യമായി കാര്യം തിരിയും, വാദി പ്രതിയാകും. കാരണം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാൻ വേണ്ടി മനപൂർവം സൃഷ്ടിച്ചെടുത്ത ഒരു കാര്യം ആണിത്.
ഒരു യുഡിഎഫ് കാരനും യുഡിഎഫ് നേതൃത്വത്തിനും നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിനും ഞങ്ങൾ ഒരിക്കലും ഇങ്ങോട്ട് പോകില്ല.
പിന്നെ അറസ്റ്റ് ഒക്കെ നന്നായി..
പക്ഷേ കേരളത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻചാണ്ടിയും കുടുംബവും എത്രയോ പ്രാവശ്യം അപമാനിക്കപ്പെട്ടു... അന്ന് എത്രയോ പരാതി കൊടുത്തു..എന്തെങ്കിലും നടപടി എടുത്തോ ?
വനിതാ മാധ്യമ പ്രവർത്തകർ, നിങ്ങടെ കൂട്ടത്തിൽ ഉള്ള ആളുകൾ.. എത്ര പേരെയാണ് സിപിഎം സൈബർ സംഘങ്ങൾ കടന്നാക്രമിച്ചത്..പുറത്ത് പറയാൻ പറ്റാത്ത ഭാഷയിൽ..മോശമായ വാക്കുകൾ ഉപയോഗിച്ചു കൊണ്ട്.. നിങ്ങടെ കൂടെയുള്ള വനിതാ മാധ്യമ പ്രവർത്തകരെ ഈ സിപിഎം സൈബർ സംഘങ്ങൾ ആക്രമിച്ചത് നിങ്ങൾ മറന്നു പോയോ..
ഇനി, ഞാൻ പറയാം..
എനിക്കെതിരായിട്ടു വലിയൊരു പരാതി.. ആയിട്ട് പ്രചാരണം നടത്തി. എന്റെ കുടുംബത്തെ വരെ അപമാനിക്കുന്ന തരത്തിൽ...ഞാനൊരു പരാതി കൊടുത്തു ഡിജിപിക്ക്... ആ പരാതിക്ക് കേസ് എടുക്കാൻ പറ്റില്ല, ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്നു പറഞ്ഞു കൊണ്ടാണ് എനിക്ക് മറുപടി കിട്ടിയത്.
അതിന് ശേഷം എനിക്ക് എതിരായിട്ട് ഞാൻ എന്റെ ജീവിതത്തിൽ കാണാത്ത ഒരു സ്ത്രീയെ കൊണ്ട് വന്ന് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം ഉന്നയിച്ചു. ഞാൻ ആലുവ റൂറൽ പോലീസിൽ പരാതി കൊടുത്തു. പോലീസ് അയാളെ അറസ്റ്റ് ചെയ്തു കൊണ്ട് വന്നു. എന്നിട്ട് മുഖ്യമന്ത്രിയുടെ ഒഫീസിൽ നിന്ന് വിളിച്ചിട്ടാണ് അയാളെ ജാമ്യത്തിൽ വിടുന്നത്. എന്ത് നീതിയാണിത്..
സമൂഹ മാധ്യമങ്ങളിൽ യുഡിഎഫ് നേതാക്കളെ, മാധ്യമ പ്രവർത്തകരെ, കെ റെയിലിന് എതിരെ സംസാരിച്ച സാംസ്കാരിക പ്രവർത്തകരെ റഫീഖ് അഹമ്മദ്, എംഎൻ കരശ്ശേരി ഉൾപ്പെടെയുള്ളവരെ അധിക്ഷേപിച്ച സൈബർ സംഘങ്ങൾ സിപിഎമ്മിന് സ്വന്തമായിട്ട് ഉള്ളത്. അവർക്കാണ് ഈ പണി നന്നായിട്ട് അറിയാവുന്നത്.
അത് കൊണ്ട് ഇങ്ങോട്ട് അതുമായി വരണ്ട. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാകുമ്പോൾ വൈകാരികമായി ഞങ്ങൾക്ക് അതിന്റെ അവശ്യമില്ല. ഇവിടെ ഞങ്ങളുടെ സ്ഥാനാർത്ഥി നല്ല ഭൂരിപക്ഷത്തിന് വിജയിക്കും. ഇത് ഞങ്ങളുടെ തലയിൽ കെട്ടി വയ്‌ക്കേണ്ട. ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നത് ആദ്യമായി ഇത് സമൂഹ മാധ്യമങ്ങളിൽ പുറത്ത് വിട്ടവരെ കുറിച്ചു അന്വേഷിക്കണം എന്നാണ്..''
കമ്മി നുണകളുടെ ആയുസ്സ് ബംഗാളിലെ സിപിഎം എംഎൽഎ മാരുടെ എണ്ണത്തിന് തുല്യമാണ്.
ഇനി അടുത്ത നുണയും ആയി ഇറങ്ങൂ..
https://www.facebook.com/Malayalivartha