തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക! ജൂണ്‍ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ ശക്തിയാര്‍ജിക്കുന്നു, സത്യാഗ്രഹ സമരത്തില്‍ അണിചേര്‍ന്ന് സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്നും എത്തുന്നത് കൂടുതല്‍ പോരാളികള്‍

കേരള തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക എന്നതിനെ അടിസ്ഥാനമാക്കി ജൂണ്‍ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ ശക്തിയാര്‍ജിക്കുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് സത്യാഗ്രഹ സമരത്തില്‍ അണിചേര്‍ന്ന് സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്നും കൂടുതല്‍പേർ എത്തി തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം ശംഖുമുഖത്ത് മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍,ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ സംയുക്തമായി ആരംഭിച്ചിട്ടുള്ള സത്യാഗ്രഹ സമരം ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
അതായത് സത്യാഗ്രഹ സമരത്തിന് ആധാരമായി ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ളത് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എന്നതാണ്. എന്നാല്‍,ഘട്ടം ഘട്ടമായി തന്നെ ഇത് ദേശീയ തലത്തില്‍ കോര്‍പറേറ്റ് രാജ്നും കോര്‍പറേറ്റ് ദാസ്യ രാഷ്ട്രീയത്തിനും എതിരെയുള്ള സമരമായി വികസിപ്പിക്കാന്‍ ഉദ്ദേശമുണ്ട്,അതിനായുള്ള ശ്രമങ്ങള്‍ ഗൗരവതരമായി നടത്തുന്നുമുണ്ട്. അതിന് രണ്ട് മാനങ്ങളുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഒന്ന് കോര്‍പറേറ്റ് കുത്തകകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക. രണ്ട്, രാഷ്ട്രീയം സംശുദ്ധവും അഴിമതി രഹിതവും സുതാര്യവും ആക്കുന്നതിനുള്ള പ്രവര്‍ത്തനം എന്നതാണ് അവ.
അങ്ങനെ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്നതും വിജയമായി കണക്കാക്കപ്പെടുന്നതുമായ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചതിനു ശേഷം അടുത്ത ഘട്ടത്തെ സംബന്ധിച്ച ആലോചനയില്‍ കര്‍ഷകര്‍ക്കൊപ്പം മറ്റു പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രതിരോധനിര ശക്തിപ്പെടുത്താനാണ് തീരുമാനം ഉള്ളത്.
ആ നിലക്കുള്ള പ്രവര്‍ത്തനത്തിന് ആദ്യ മുന്‍കൈ ഉണ്ടായിരിക്കുന്നത് കേരളത്തിലാണ് എന്നതാണ്. ആ മുന്‍കൈയാണ് തിരുവനന്തപുരത്തു ആരംഭിച്ചിട്ടുള്ള സത്യാഗ്രഹ സമരത്തില്‍ നിന്നും നമുക്ക് കാണുവാൻ സാധിക്കുന്നത്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് പുറമെ കേരളത്തിലെ ഒട്ടനവധി സന്നദ്ധ സംഘടനകള്‍ ഈ ശ്രമത്തില്‍ പങ്കാളികളാകുന്നുമുണ്ട്. കൂടുതല്‍ സംഘടനകളെ അണി നിരത്താനുള്ള തീവ്രയത്നം തുടരുകയാണ്.
https://www.facebook.com/Malayalivartha