ഷായോട് കളിച്ചാല്‍... മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു; രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി അസമിലെ ഹോട്ടലില്‍; ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ഷിന്റേ; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു; ഫഡ്‌നാവിസ് അമിത് ഷായെ കാണാന്‍ ഡല്‍ഹിയില്‍

മഹാരാഷ്ട്രയില്‍ ബിജെപി തക്കം പാര്‍ത്തിരുന്ന് തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. ശിവസേനയിലേത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അതില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായെ കാണാന്‍ ഡല്‍ഹിയിലേക്കു പോയിട്ടുണ്ട്. ഫഡ്‌നാവിസ് ഡല്‍ഹിയില്‍ പോയിട്ട് തിരികെ വരുന്നതോടെ മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ കലങ്ങിത്തെളിയും.
മഹാരാഷ്ട്രയിലെ കലങ്ങി മറിയുകയാണ്. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടെ അസമിലെ ഗുവാഹത്തിയില്‍ ഏക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. ഇതോടെ വിമത ശബ്ദം ഉയര്‍ത്തി പുറത്ത് പോയ എംഎല്‍എമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎല്‍എമാര്‍ക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും ഷിന്‍ഡെ ട്വിറ്റര്‍ ഹാന്റിലില്‍ എഴുതി. തങ്ങള്‍ക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു.
ഒരു ദേശീയ പാര്‍ട്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. വിമതരുടെ നീക്കം ചരിത്രപരമാണെന്ന് ആ പാര്‍ട്ടി വിശേഷിപ്പിച്ചതായും ഷിന്‍ഡെ ഹോട്ടലിലെ വിമത എംഎല്‍എമാരോടു പറഞ്ഞു. ഹോട്ടലില്‍ എംഎല്‍എമാരോടു സംസാരിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
നമ്മുടെ ആശങ്കയും സന്തോഷവും ഒന്നാണ്. നമുക്കിടയില്‍ ഐക്യമുണ്ട്. വിജയവും നമ്മുടേതാകും. ഒരു ദേശീയ പാര്‍ട്ടിയുണ്ട്, മഹാശക്തി. പാക്കിസ്ഥാനെപ്പോലും അവര്‍ പരാജയപ്പെടുത്തി. നമ്മള്‍ ചരിത്രപരമായ ഒരു തീരുമാനമെടുത്തെന്നാണ് അവര്‍ പറഞ്ഞത്. എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിഡിയോയില്‍ ഷിന്‍ഡെ പറയുന്നു.
രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 41 എംഎല്‍എമാരാണ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. മൂന്നു ശിവസേന എംഎല്‍എമാരും അഞ്ച് സ്വതന്ത്രരും വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.
ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശരദ് പവാര്‍. വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരികെ എത്തിയാല്‍ സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ദില്ലിയില്‍ പോയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുകയാണ്.
ശിവസേനയും എന്‍സിപിയും നടത്തുന്ന നീക്കങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങളാണ് ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുക. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് ഇവിടെ നിന്നുള്ള വിവരം. തത്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാതെ കരുതലോടെയാണ് അവര്‍ മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഉപേക്ഷിച്ചാല്‍ വിമതര്‍ തിരികെ വരുമെങ്കില്‍ അതിനും തയ്യാറാണെന്ന് പറഞ്ഞത് ശിവസേന നേതാവ് സഞ്ജയ് റാവത്താണ്.
എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ബിജെപി ഒരുക്കമല്ല. കരുതലോടെയാണ് ബിജെപി ക്യാംപ് മുന്നോട്ട് പോകുന്നത്. ശിവസേനയിലെ പിളര്‍പ്പിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം തള്ളുന്നതല്ലാതെ വിവാദത്തില്‍ പ്രത്യക്ഷമായ യാതൊരു പ്രതികരണവും ബിജെപി നടത്തിയിട്ടില്ല. ഏക്‌നാഥ് ഷിന്‍ഡെയുടെ കൂടെ നില്‍ക്കുന്ന ശിവസേന എംഎല്‍എമാര്‍ നിലപാട് മാറ്റുമോയെന്നും ബിജെപി സംശയിക്കുന്നുണ്ട്.
" fr
https://www.facebook.com/Malayalivartha























