പോലീസ് നോക്കിനില്‍ക്കെ... ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തു; ഓലമടല്‍ കൊണ്ട് അസാനയെ മര്‍ദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്; പൊലീസ് കാത്തുനില്‍ക്കെ ഭര്‍ത്താവ് തൂങ്ങിമരിച്ചു; എന്തുചെയ്യണമെന്നറിയാതെ പോലീസ്

കൊട്ടാരക്കരയിലാണ് അത്യന്തം നാടകീയ സംഭവങ്ങളുണ്ടായത്. പ്രണയിച്ച് വിവാഹം. വര്‍ഷങ്ങള്‍ കഴിയും മുമ്പേ അടിപിടി. അവസാനം ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. പോലീസ് പിടികൂടിയെങ്കിലും വിധി മറ്റൊന്നായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനവേലി മഠത്തിയറ ആദിത്യയില്‍ ജയദേവന്റെയും സുമയുടെയും മകന്‍ ശ്രീഹരിയാണ് (44) മരിച്ചത്.
ഭാര്യ അസാനയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ശ്രീഹരിക്കെതിരെ ബുധനാഴ്ച കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. ഓലമടല്‍ കൊണ്ട് അസാനയെ മര്‍ദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്. തുടര്‍ന്ന് പൊലീസ് പലതവണ ശ്രീഹരിയെ തേടിയെത്തിയെങ്കിലും ശ്രീഹരി ഓടി രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ അസാന വീണ്ടും സ്‌റ്റേഷനിലെത്തുകയും തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് മൂന്ന് വാഹനങ്ങളിലായി പൊലീസ് വീട്ടിലെത്തി ശ്രീഹരിയെ പിടികൂടി.
കസ്റ്റഡിയിലെടുത്ത് ജീപ്പിനുള്ളില്‍ കയറ്റിപ്പോള്‍ വീട്ടിലെ ആടുകളെ അഴിച്ചുകെട്ടാനും വെള്ളം കൊടുക്കാനും അനുവദിക്കണമെന്ന് ശ്രീഹരി ആവശ്യപ്പെട്ടു. മിണ്ടാപ്രാണികള്‍ക്കല്ലേ എന്ന് പോലീസ് കരുതി വിട്ടു. പൊലീസ് അനുവദിച്ചതോടെ ജീപ്പില്‍ നിന്ന് ഇറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് കയറി അടുക്കള ഭാഗത്തെ ഹുക്കില്‍ കെട്ടിത്തൂങ്ങുകയായിരുന്നു.
ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് പൊലീസ് ടെറസ് വഴി കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപത്തായി ശ്രീഹരി കട നടത്തിയിരുന്നു.
ശ്രീഹരിയുടെ ബന്ധുവാണ് അസാന. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മക്കള്‍: ആദിത്യ, കാര്‍ത്തിക്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന്
പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ശ്രീഹരി വീടിനുള്ളില്‍ കടന്നത്. തിരികെ വരുന്നതും കാത്ത് പൊലീസ് പുറത്തു നില്‍ക്കുമ്പോഴാണ് ജീവനൊടുക്കിയത്. സംഭവം പോലീസിനും വലിയ ക്ഷീണമായിട്ടുണ്ട്. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു
പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംക്ഷനു സമീപം സ്‌റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂട്ടറില്‍ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ വീടു വളഞ്ഞ് പൊലീസ് ശ്രീഹരിയെ പിടികൂടി. ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ വളര്‍ത്തു മൃഗങ്ങളുടെ കാര്യം പറഞ്ഞ് വീട്ടില്‍ കയരിയത്. പൊലീസ് അനുവാദത്തോടെ ജീപ്പില്‍ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് കയറിയത്. കതകടച്ച് ഉള്ളിലേക്കു പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പരാതി നല്‍കിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാല്‍ ശ്രീഹരിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണു കൊട്ടാരക്കര പൊലീസ് പറയുന്നത്.
" fr
https://www.facebook.com/Malayalivartha























