ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കൈമാറാനാവില്ലെന്ന കസ്റ്റംസ് നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തെ ബാധിച്ചേക്കും....

ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കൈമാറാനാവില്ലെന്ന കസ്റ്റംസ് നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തെ ബാധിച്ചേക്കും. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും പരസ്പരം ബന്ധമുണ്ടെന്നതിനാല്‍ സമഗ്ര കുറ്റപത്രം തയ്യാറാക്കുകയെന്ന ഇ.ഡിയുടെ നീക്കത്തിന് തിരിച്ചടിയാകുമോ?
കസ്റ്റംസ് അന്വേഷിച്ച സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം ഇ.ഡി.ക്കു ലഭിച്ചിരുന്നു. കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ രഹസ്യമൊഴി കൈമാറുന്നതില്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായില്ല.
എന്നാല്‍, ഡോളര്‍ക്കടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴിയും ഇ.ഡി. ആവശ്യപ്പെട്ടതിനെ കസ്റ്റംസ് ശക്തമായി എതിര്‍ക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്തതും കുറ്റപത്രം സമര്‍പ്പിക്കാത്തതുമാണ് കാരണം. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിനെത്തുടര്‍ന്ന് സ്വപ്ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ക്കടത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ചെയ്തത്.
കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി ഖാലിദ് 1.90 ലക്ഷം യു.എസ്. ഡോളര്‍ ഒമാന്‍ വഴി കെയ്‌റോയിലേക്ക് കൊണ്ടുപോയെന്നാണ് മൊഴിയിലുള്ളത്. ഈ ഡോളര്‍ക്കടത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഇ.ഡി. കരുതുന്നത്. അന്വേഷണം മുന്നോട്ടുപോകണമെങ്കില്‍ സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്നാണ് ഇ.ഡി. വിലയിരുത്തല്‍.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് കുരുക്കിടാന്‍ സര്‍ക്കാര്‍. ഗൂഢാലോചനക്കേസില്‍ വ്യാജരേഖ ചമയ്ക്കലുള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. കേസില്‍ 27-ന് 11 മണിക്ക് എറണാകുളം പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സ്വപ്നയ്ക്ക് നോട്ടീസ് നല്‍കി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്ന നിയമോപദേശം തേടി. അറസ്റ്റുണ്ടാകുമെന്ന സംശയത്തില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























