ജി - സാറ്റ് 24 ഭ്രമണപഥത്തില്‍.... ഐ.എസ്.ആര്‍.ഒ. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്പേസ് ഏജന്‍സി കേന്ദ്രത്തില്‍ നിന്ന് ഇന്നലെ വിക്ഷേപിച്ചു

ജി - സാറ്റ് 24 ഭ്രമണപഥത്തില്‍.... ഐ.എസ്.ആര്‍.ഒ. വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 24 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലുളള യൂറോപ്യന്‍ സ്പേസ് ഏജന്‍സി കേന്ദ്രത്തില്‍ നിന്ന് ഇന്നലെ വിക്ഷേപിച്ചു
ഉപഗ്രഹത്തിന്റെ ടെലിവിഷന്‍ സംപ്രേഷണ ശേഷി പൂര്‍ണമായും ടാറ്റ പ്ലേ എന്ന സ്വകാര്യ കമ്പനിക്ക് പതിനഞ്ച് വര്‍ഷത്തേക്ക് പാട്ടത്തിനാണ് നല്‍കിയിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ 3.20ന് ഏരിയന്‍ 5 റോക്കറ്റില്‍ കുതിച്ച ഉപഗ്രഹം 40മിനിറ്റില്‍ 35,825 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. പിന്നീട് കര്‍ണാടകത്തിലെ ഹാസനിലെ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്റര്‍ നിയന്ത്രണം ഏറ്റെടുത്തു.
ജി - സാറ്റിനൊപ്പം മലേഷ്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ മീ - സാറ്റും വിക്ഷേപിച്ചു. മൊത്തം 10,863കിലോഗ്രാം ഭാരം.ഏരിയന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമാണ് ജി.സാറ്റ് 24. ആദ്യമായാണ് ഇന്ത്യന്‍ ഉപഗ്രഹം സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കുന്നത്.
.ടാറ്റ സ്‌കൈയുടെ ഡയറക്ട് ടു ഹോം ടി.വി.ചാനല്‍ സംപ്രേഷണത്തിനാവും ഇത് കൂടുതലും ഉപയോഗിക്കുക. കൂടുതല്‍ ഡി. ടി. എച്ച് ചാനലുകളും ഹൈ ഡെഫിനിഷന്‍ ചാനലുകളും ഇതോടെ ലഭ്യമാകും.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ ഏജന്‍സിയായി കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് രൂപം നല്‍കിയ ന്യൂസ്പേസ് ഇന്ത്യ വഴിയാണ് ഉപഗ്രഹങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത്. ആഗോളതലത്തില്‍ പാട്ടത്തിന് നല്‍കി ഉപഗ്രഹവിക്ഷേപണ പരിപാടികള്‍ ലാഭകരമാക്കുകയാണ് ന്യൂസ്പേസിന്റെ ലക്ഷ്യം. അത്തരത്തിലുള്ള ആദ്യ ഇടപാടാണ് ടാറ്റ പ്ലേ - ജി സാറ്റ് 24 കരാര്‍. ഇന്ത്യന്‍ മേഖലയിലാകെ ശക്തമായ സംപ്രേക്ഷണ ശേഷിയാണ് ജി.സാറ്റ് 24ന്റെ കരുത്ത്. 2021 ലാണ് ന്യൂ സ്പേസ് - ടാറ്റ കരാര്‍ ഒപ്പിട്ടത്. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കും റേഡിയോ നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്.
4180കിലോ ഭാരമുളള ഉപഗ്രഹത്തില്‍ വാര്‍ത്താവിനിമയത്തിന് 24കു ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളുണ്ട്. ഇതെല്ലാം ടാറ്റാ സ്‌കൈയുടെ ഉടമകളായ ടാറ്റ പ്‌ളേ കമ്പനിക്ക് പാട്ടത്തിന് നല്‍കി. ഉപഗ്രഹത്തിന്റെ കാലാവധിയായ പതിനഞ്ച് വര്‍ഷവും ട്രാന്‍സ്പോണ്ടറുകള്‍ ടാറ്റ പ്ലേ മാത്രമാവും ഉപയോഗിക്കുക. നിയന്ത്രണവും മറ്റ് കാര്യങ്ങളും ഐ.എസ്.ആര്‍.ഒ. ആയിരിക്കും.
"
https://www.facebook.com/Malayalivartha
























