സാറാ ജോസഫിന് പി.വത്സലയുടെ വിമര്‍ശനം: അര്‍ഹതയില്ലെന്ന തോന്നലാകാം സാറാ ജോസഫിനെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പി വത്സല

അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ച സാറാ ജോസഫിന് എഴുത്തുകാരി പി. വത്സലയുടെ വിമര്‍ശം. കിട്ടിയതു കൊണ്ടല്ല വാങ്ങിയതു കൊണ്ടാണ് സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് വത്സല കുറ്റപ്പെടുത്തി. അര്‍ഹതയില്ലെന്ന തോന്നലാകാം സാറാ ജോസഫിനെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും പി.വത്സല പറഞ്ഞു. എന്നാല്‍, വാഴുന്നവന്റെ കൈകള്‍ക്ക് വളയിടുന്ന നിലപാടാണ് വത്സലയുടേതെന്ന് സാഹിത്യകാരന്‍ പി.കെ പാറക്കടവ് പ്രതികരിച്ചു. ഫാസിസത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ തയാറായാല്‍ അംഗീകരിരക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha