മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജലീലുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്... സരിത നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പോലീസിന്റെ അപേക്ഷ പ്രകാരമാണ്. മൊഴിയെടുത്തത്

മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ജലീലുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സോളാര്‍ , ബിവറേജസ് , ടൂറിസം തൊഴില്‍ തട്ടിപ്പു കേസുകളിലെ മുഖ്യപ്രതി സരിത.എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് മൊഴിയെടുത്തത്. അടച്ചിട്ട കോടതി മുറിയിലാണ് മൊഴിയെടുത്തത്. പോലീസിന്റെ അപേക്ഷ പ്രകാരമാണ് മൊഴിയെടുത്തത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയും നിയുക്ത മാപ്പു സാക്ഷിയുമായ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ ജലീല്‍ നേരിട്ട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്.
ഗൂഢാലോചനയ്ക്ക് സരിതയെ സക്ഷിയാക്കാനാണ് പോലീസിന്റെ ഉദ്ദേശ്യം. സരിത ഭാവിയില്‍ മൊഴി മാറ്റാതിരിക്കാനാണ് പോലീസ് രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.
"
https://www.facebook.com/Malayalivartha
























