ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ 500ഓളം വിനോദ സഞ്ചാരികളുമായി നേപ്പാളിലെ ജനക്പൂരില്‍....

ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്‍ ഇന്ത്യയില്‍ നിന്നുള്ള 500ഓളം വിനോദ സഞ്ചാരികളുമായി നേപ്പാളിലെ ജനക്പൂരില്‍....
ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ചൊവ്വാഴ്ച ഫ്ളാഗ് ഓഫ് ചെയ്തത്. ഭഗവാന്‍ ശ്രീരാമനുമായും സീതാദേവിയുമായും ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സ്ഥലങ്ങളേയും അടുത്തറിയുന്നതിനായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ സംരംഭം തുടങ്ങിയത്.
നേപ്പാളിലെ ജനക്പൂരിലേക്ക് ആദ്യമായിട്ടാണ് രാമായണ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന ട്രെയിന്‍ എത്തുക. അയോധ്യ, നന്ദിഗ്രാം, സീതാമര്‍ഹുയി, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, പഞ്ചവടി (നാസിക്), ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലൂടെയും ട്രെയിന്‍ കടന്നു പോകുന്നുണ്ട്.
ജാനകി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യവും ഇവര്‍ക്കായി ഒരുക്കി. മധേഷ്പ്രദേശ് മുഖ്യമന്ത്രി ലാല്‍ബാബു റാവുത്ത്, മധേഷ്പ്രദേശിലെ ടൂറിസം മന്ത്രി ശത്രുഘ്നന്‍ മഹാതോ, ജനക്പൂര്‍ധാം മേയര്‍ മനോജ് കുമാര്‍ ഷാ, നേപ്പാള്‍ റെയില്‍വേ ജനറല്‍ മാനേജര്‍ നിരഞ്ജന്‍ ഝാ, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ പ്രസന്ന ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന് ട്രെയിനിലെ യാത്രക്കാരെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























