കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, വീടിന് സമീപം കുഞ്ഞിനെ കണ്ടെത്തിയത് പ്രദേശവാസികൾ, കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സമീപവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഒരു ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം.സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























