അഭിമാനമായി മലയാളി; സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായി; മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പദവിയിലേക്ക്....

കേന്ദ്ര പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ.) നിയമിതനായതായി റിപ്പോർട്ട്. നിലവിലെ സി.ഇ.ഒ. അമിതാഭ് കാന്ത് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് കുടുംബവേരുകളുള്ള പരമേശ്വരന്‍ അയ്യര്‍ 1981 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
അതേസമയം 2009-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പരമേശ്വരന്‍ അയ്യരെ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. ദേശീയ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് മന്ത്രാലയം ഇത് നടപ്പാക്കിയത്.
ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ തന്നെ നൂതനാശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള അയ്യര്‍ 1998 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയില്‍ മുതിര്‍ന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. 2020-ല്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച് ലോകബാങ്കില്‍ പ്രവര്‍ത്തിക്കാനായി അമേരിക്കയില്‍ പോയിരുന്നു. നിലവില്‍ അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടാണ് കുടുംബവേരുകളെങ്കിലും ശ്രീനഗറിലാണ് പരമേശ്വരന്‍ ജനിച്ചത്. ഡൂണ്‍ സ്‌കൂളിലും ഡല്‍ഹിയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം നടത്തിയത്.
അതോടൊപ്പം തന്നെ വ്യോമസേനയില്‍നിന്ന് എയര്‍ മാര്‍ഷല്‍ പദവിയില്‍ വിരമിച്ച പി.വി. അയ്യരുടെയും കല്യാണിയുടെയും മകനാണ്. പരമേശ്വരന്റെ നിയമനം രണ്ടുവര്‍ഷത്തേക്കാണെന്ന് കേന്ദ്ര പഴ്‌സണല്‍ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ അറിയിക്കുകയുണ്ടായി. സ്ഥാനമൊഴിയുന്ന സി.ഇ.ഒ. അമിതാഭ് കാന്ത് കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. 2016 മുതല്‍ നിതി ആയോഗ് സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചു വരികയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha























