എലിക്ക് വിഷംവീണ വെള്ളം അബദ്ധത്തില്‍ കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അബദ്ധത്തില്‍ എലിവിഷം വീണ വെള്ളം കുടിച്ച 56 കാരിക്ക് ദാരുണാന്ത്യം. കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി പി ശോഭനയാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ മറ്റൊരു ഗ്ലാസിലേക്ക് വിഷം തെറിക്കുകയായിരുന്നു. പിന്നീട് ഇത് ഇറിയാതെ ശോഭന വെള്ളം കുടിക്കുകയും വിഷം ഉള്ളിലെത്തുകയുമായിരുന്നു. ശരീരം തളര്‍ന്നതിന് പിന്നാലെ ശോഭനയെ ആദ്യം മംഗളൂരുവിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് നിലഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കാേട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശോഭനയുടെ വീട്ടില്‍ എലിശല്യം കൂടുതലായിരുന്നു. ഇതിനെ ഒഴിവാക്കാനാണ് വിഷം വച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ്: സജീവന്‍ മക്കള്‍: സനീഷ്, സചിത്ര മരുമക്കള്‍: ശാന്തി, സനീഷ്.
https://www.facebook.com/Malayalivartha
























