സ്വാമിയുടെ മരണ വിവാദം കേരളത്തെ ചൂട് പിടിപ്പിക്കുന്നു, ബിജുരമേശന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് രാഷ്ടീയ കേരളം

സ്വാമിശാശ്വതീകാനന്ദയുടെ മരണ വിവാദം കേരളത്തെ ചൂട് പിടിപ്പിക്കുന്നു. സ്വാമിയുടെ മരണം ജലസമാധിയല്ല. വാടകക്കൊലയാളിയെ ഉപയോഗിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കൊലപാതകമാണെന്നാണ് ബിജുരമേശ് ആരോപിച്ചത്. സ്വാമിയെ കൊന്ന പ്രിയന്‍ ഇക്കാര്യം എന്നോടു ഫോണില്‍ വെളിപ്പെടുത്തിയെന്നും വെള്ളാപ്പള്ളിക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നു ജയില്‍ വാര്‍ഡനോടും പ്രിയന്‍ വെളിപ്പെടുയെന്നുമാണ് ബിജുരമേശ് പറഞ്ഞത്.സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നു വെള്ളാപ്പളളി ആവശ്യപ്പെട്ടെന്ന വാദം തെറ്റാണെന്നും ബിജുരമേശ് പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതോടെ എസ്എന്‍ഡിപിബിജെപി സഖ്യത്തിനും മങ്ങലേറ്റു. ഇത് തിരിച്ചറിഞ്ഞ് കരുതലോടെ നീങ്ങാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശനെതിരെ ശിവഗരി മഠം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സാഹചര്യത്തിലാണ് ബിജപിയുടെ തീരുമാനം.
എസ്എന്‍ഡിപിയുടെ രാഷ്ട്രീയ വിശദീകരണ കേരള യാത്രയിലും സജീവമാ ഇടപെടല്‍ ബിജെപി നടത്തില്ലെന്നാണ് സൂചന. യോഗംബിജെപി. ബന്ധം തങ്ങള്‍ക്ക് ദോഷമാകുമെന്നുകണ്ട് സിപിഐ(എം). നടത്തുന്ന നീക്കമായാണ് യോഗംനേതൃത്വം ഇതിനെ കാണുന്നത്. അതു കൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ തീരുമാനത്തില്‍ നിന്ന് അവര്‍ പിന്നോട്ട് പോകില്ലെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കേസിനെ സഹായിക്കുന്ന പുതിയ വിവരങ്ങളുള്ളതുകൊണ്ട് തുടരന്വേഷണം അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആവശ്യപ്പെട്ടു. ഇതെല്ലാം വെള്ളാപ്പള്ളിയും കൂട്ടരും പ്രതീക്ഷിച്ചതാണ്. അതിനിടെ ബിജെപിയിലെ എസ്എന്‍ഡിപി വിരുദ്ധ വിഭാഗവും വെള്ളാപ്പള്ളിക്കെതിരെ നീക്കം സജീവമാക്കി. ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സിആര്‍പിസിയില്‍ വ്യവസ്ഥയുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ ആഭ്യന്തര വകുപ്പ് കൈവിടില്ലെന്ന പ്രതീക്ഷ വെള്ളാപ്പള്ളിക്കുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് കണിച്ചുകുളങ്ങര കേന്ദ്രീകരിച്ച് നടക്കുന്നത്.
2002 ജൂലൈ ഒന്നിനാണ് ആലുവാപ്പുഴയില്‍ കുളിക്കാനിറങ്ങിയ ശാശ്വതീകാനന്ദ മുങ്ങിമരിച്ചത്. തലേന്ന് വെള്ളാപ്പള്ളിയും മകന്‍ തുഷാറും ശാശ്വതീകാനന്ദയുമായി ദുബായില്‍വച്ച് എസ്എന്‍ ട്രസ്റ്റിലെ കണക്കുകളെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും ശാശ്വതീകാനന്ദയെ തുഷാര്‍ മര്‍ദിച്ചുവെന്നുമുള്ള വിവരമാണ് ബിജു രമേശ് പുറത്തുവിട്ടത്. പ്രിയന്‍ എന്നയാളാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സ്വാമിയുടെ കുടുംബവും പിന്തുണച്ചു. അന്വേഷണവും ആവശ്യപ്പെട്ടു. ഇതോടെയാണ് രാഷ്ട്രീയ വിവാദമായി സ്വാമിയുടെ മരണം മാറിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന് ആശ്രമത്തിലെ സ്വാമിമാര്‍ എഴുതിക്കൊടുത്തിട്ടും എസ്.എന്‍.ഡി.പി. യോഗം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം മാനിച്ചാണു പോസ്റ്റ്‌മോര്‍ട്ടത്തിനു തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു താനല്ല ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയതെന്നും ഡോക്ടര്‍ എന്‍ സമന്‍ പറഞ്ഞു. യോഗം നേതാക്കളുടെ നിര്‍ദേശംകൂടി മാനിച്ച് ആശ്രമത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സൂക്ഷിച്ചിട്ടുണ്ട് ഡോ. എം.എന്‍.സോമന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























