ആലപ്പുഴയിൽ ടാറ്റാ ഷോറൂമില്‍ നിന്ന് 1,44,600 രൂപ കവര്‍ന്നു, ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍, മോഷണം ഷോറൂമിലെ സിസിടിവി ഓഫ് ചെയ്ത ശേഷം...!

ആലപ്പുഴയിൽ ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍. നൂറനാട് പാലമേല്‍ പണയില്‍ സരിനാലയത്തില്‍ സരിന്‍ (37), പണയില്‍ ചരൂര്‍ വീട്ടില്‍ കണ്ണന്‍ ( ഭുവനേഷ് കുമാര്‍ 29) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.1
,44,600 രൂപയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കായംകുളം കെപിഎസി ജങ്ഷനിലെ ടാറ്റാ ഓഫീസില്‍ നിന്ന് അലമാര കുത്തിത്തുറന്നാണ് പണം കവർന്നത്.സിസിടിവി ദൃശ്യങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
സരിന്‍ ഷോറൂമിലെ അഡ്മിന്‍ എക്‌സിക്യൂട്ടീവാണ്. സിസിടിവി ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം. കണ്ണനെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷം പിറക് വശത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി സരിനാണ് മോഷണം നടത്തിയത്. 21ന് രാത്രി ഓഫ് ചെയ്ത സിസിടിവി പിറ്റേ ദിവസം രാവിലെ സരിന്‍ ഷോറൂമിലെത്തിയ ശേഷമാണ് ഓണ്‍ ചെയ്യുന്നത്. മോഷ്ടിച്ച പണത്തില്‍ നിന്നും ഒരു വിഹിതം രണ്ടാം പ്രതിക്ക് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























