കെട്ടിടനമ്പര്‍ ക്രമക്കേട് കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍... കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പിടിയിലായത് , സംഭവം കോഴിക്കോട്

കെട്ടിടനമ്പര്‍ ക്രമക്കേട് കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍... കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പിടിയിലായത് , സംഭവം കോഴിക്കോട്
നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പിടിയിലായത്. സംഘം നാല് ലക്ഷം വാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ അനുവദിച്ചതെന്ന് പോലീസ് . അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കെട്ടിടനമ്പര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്.
അബൂബക്കര്‍ സിദ്ദിഖിന് പുറമെ, കോര്‍പ്പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്ലര്‍ക്ക് സുരേഷ്. കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരായ അനില്‍ കുമാര്‍, സുരേഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അബൂബക്കര്‍ സിദ്ദിഖ് ആദ്യം വിരമിച്ച ഉദ്യോഗസ്ഥനായ രാജനെയാണ് സമീപിക്കുന്നത്. തുടര്‍ന്ന് ഇടനിലക്കാര്‍ വഴി ക്ലര്‍ക്കുമാരിലേക്കെത്തുകയും ക്രമക്കേട് നടത്തുകയുമായിരുന്നു.
മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് ഇവര്‍ അബൂബക്കര്‍ സിദ്ദിഖിയുടെ കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ഇവര്‍ അനധികൃതമായി നമ്പര്‍ തരപ്പെടുത്തിക്കൊടുത്തതെന്ന് വ്യക്തമാക്കി പോലീസ്.
"
https://www.facebook.com/Malayalivartha























