യുവാവിനെ തട്ടിക്കൊണ്ടു പോയി കൊന്ന് തള്ളി; സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് നിഗമനം

കാസർഗോഡ് വീണ്ടും ഒരു കൊലപതാകം നടന്നിരിക്കുകയാണ്. യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപതകം ചെയ്യുകയായിരുന്നു. കുമ്പളയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന വിവരം ഉറ്റവരെയും ബന്ധുക്കളെയും നാട്ടുക്കാരെയും ഒരു പോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
മുഗു സ്വദേശി അബൂബക്കർ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കാരണമായി പറയെപ്പെടുന്നത് സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമെന്നാണ്. എന്തായാലും പോലീസ് കേശ വിശദമായി അന്വേഷിക്കുന്നുണ്ട്. ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha























