കേരളത്തിലെത്തുന്ന പച്ചക്കറികളിലും പലവ്യഞ്ജനങ്ങളിലും ഉഗ്രവിഷം മാത്രമാണെന്ന് കൃഷിവകുപ്പിന്റേയും കാര്‍ഷിക സര്‍വകലാശാലയുടേയും കണ്ടെത്തല്‍

നിരോധിച്ചതും \'ഉഗ്രവിഷം\' എന്ന വിഭാഗത്തില്‍ പെട്ടതുമായ കീടനാശിനിയുടെ അംശം കലര്‍ന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും കേരളം വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് കൃഷിവകുപ്പിന്റേയും കാര്‍ഷിക സര്‍വകലാശാലയുടേയും പരിശോധനകളില്‍ വ്യക്തമാകുന്നു. വിഷവീര്യത്തിന്റെ അടിസ്ഥാനത്തില്‍, \'ഉഗ്രവിഷം\' വിഭാഗത്തില്‍ പെടുന്ന \'പ്രൊഫെനഫോസ്\' കലര്‍ന്ന ഉല്പന്നങ്ങളാണ് നാം നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാനും പെടുന്നത് ഇതേ വിഭാഗത്തില്‍.
സംസ്ഥാന സര്‍ക്കാര്‍ 2011ല്‍ നിരോധിച്ച പ്രൊഫെനഫോസ്, പക്ഷേ, നമ്മുടെ അടുക്കളകളില്‍ നിന്ന് പോയിട്ടില്ല, ഇതുവരെ. 2013 ജനവരി മുതല്‍ ഡിസംബര്‍ വരെ പരിശോധിച്ച അന്യസംസ്ഥാന പച്ചക്കറി സാമ്പിളുകളില്‍ 18 എണ്ണത്തിലാണ് ഈ കീടനാശിനിയുടെ വിഷാംശം കണ്ടത്. പുതിനയില, കറിവേപ്പില, ചുവപ്പുചീര, പച്ചമുളക്, മല്ലിയില, കാരറ്റ്, വെണ്ടയ്ക്ക, വഴുതന, പാവയ്ക്ക, കോവയ്ക്ക, മുരിങ്ങയ്ക്ക, തക്കാളി തുടങ്ങി എന്നും നാം ഉപയോഗിക്കുന്ന പച്ചക്കറികള്‍ ഇതില്‍പെടുന്നു. അത്യുഗ്ര വിഷം എന്ന വിഭാഗത്തില്‍ പെടുന്നതും നിരോധിച്ചതുമായ മീഥെയില്‍ പാരതയോണ്‍ പച്ചമുളകിലും പുതിനയിലയിലും കറിവേപ്പിലയിലും ചുവപ്പുചീരയിലും കണ്ടു.
2014 ജനവരി മുതല്‍ ഡിസംബര്‍ വരെ പരിശോധിച്ച പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ സാമ്പിളുകളിലും പ്രൊഫെനഫോസിന്റേയും മീഥെയില്‍ പാരതയോണിന്റേയും സാന്നിധ്യം കണ്ടിരുന്നു. നിരോധിക്കപ്പെട്ട മറ്റൊരു ഉഗ്രവിഷമായ ഫോറേറ്റിന്റെ അംശവും കണ്ടു. ഈ വര്‍ഷവും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. കൃഷി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമൊക്കെയാണ്. അവിടെ ഈ കീടനാശിനികള്‍ക്ക് നിരോധനമില്ല. അതുകൊണ്ട് അവിടെ കര്‍ഷകര്‍ വാരിക്കോരി ഉപയോഗിക്കുന്നു.
ഉല്പന്നങ്ങള്‍ ഇങ്ങോട്ടുവരുന്നു. ഇവിടത്തെ നിരോധനം കൊണ്ട് ഒരു ഫലവുമില്ല. കേന്ദ്ര കൃഷിവകുപ്പിനു കീഴിലുള്ള കീടനാശിനി ബോര്‍ഡ് രാജ്യവ്യാപകമായി നിരോധനം സാധ്യമാക്കിയാലേ കേരളത്തിന്റെ വിഷം തീറ്റിക്ക് അറുതിയുണ്ടാകൂ. രണ്ട് രീതിയിലാണ് പ്രൊഫെനഫോസ് വിപണിയിലെത്തുന്നത്. 50 ശതമാനം വീര്യമുള്ളതാണ് ഒന്ന്. മറ്റൊന്ന് 40 ശതമാനം വീര്യത്തില്‍ സൈപര്‍മ്രെത്രിന്‍ എന്ന മറ്റൊരു കീടനാശിനിയുമായി ചേര്‍ത്തത്. പത്തോളം കമ്പനികളാണ് പല പേരുകളിലായി പ്രൊഫെനഫോസ് വിപണിയിലെത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























