കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒറ്റാല്‍, ചായംപൂശിയ വീട് എന്നിവ മത്സരവിഭാഗത്തില്‍

ഡിസംബര്‍ നാലിന് തുടങ്ങുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) മത്സരവിഭാഗത്തില്‍ ജയരാജിന്റെ ഒറ്റാല്‍, സതീഷ് ബാബുസേനന്റെ ചായംപൂശിയ വീട് എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആകെ ഒമ്പതുചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിയ്ക്കുന്നത്.
സിദ്ധാര്‍ത്ഥ ശിവയുടെ \'ഐന്‍\', ആര്‍.എസ്.വിമലിന്റെ \'എന്ന് നിന്റെ മൊയ്തീന്‍\', സലിം അഹമ്മദിന്റെ \'പത്തേമാരി\', വി.കെ.പ്രകാശിന്റെ \'നിര്‍ണ്ണായകം\', ഡോ.ബിജുവിന്റെ \'വലിയ ചിറകുള്ള പക്ഷികള്‍\', സനല്‍കുമാര്‍ ശശിധരന്റെ \'ഒഴിവുദിവസത്തെ കള്ളി\', ആര്‍.ഹരികുമാറിന്റെ \'കാറ്റും മഴയും\' എന്നിവ മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























