പേവിഷബാധയിൽ രോഗം ബാധിച്ചവർ എല്ലാം മരിച്ചു! സംസ്ഥാനത്ത് സ്ഥിതി ഗൗരവതരം, ഇക്കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ 13 ൽ 13 പേരും മരിച്ചു! പേവിഷബാധയേറ്റാൽ മരിക്കുമെന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചതിൽ വിവിധ ഘടകങ്ങളുണ്ടാകാം...

കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ച വാർത്ത ഏറെ വേദനായി മാറിയിരിക്കുകയാണ്. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേൽക്കുകയുണ്ടായി. ഇതേതുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിന് പിന്നാലെ ഏറെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതായത് ലഭ്യമാകുന്ന വിവരം അനുസരിച്ച് ഈ വർഷം പേവിഷബാധയേറ്റവരിൽ ഒരാളെപ്പോലും രക്ഷിക്കാനാകാതെ സംസ്ഥാനത്തെ ആരോഗ്യ രംഗം. ഇക്കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ 13 ൽ 13 പേരും മരിക്കുകയുണ്ടായി. കഴിഞ്ഞ മാസം മാത്രം പേവിഷബാധ സ്ഥിരീകരിച്ച മൂന്നിൽ മൂന്ന് പേരും മരിച്ചു. 100 ശതമാനം മരണ നിരക്കിലേക്ക് എത്തിയതിൽ ഗൗരവമുള്ള അന്വേഷണം വേണമെന്നാണ് വിദഗ്ദർ നിലവിൽ ആവശ്യപ്പെടുന്നത്.
അതോടൊപ്പം തന്നെ മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് വെറും മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 3 പേരും മരിച്ചു. ഇന്നലെ വരെ 13 പേരായി. ഇതിൽ 13 പേരും മരിച്ചു. പേവിഷബാധയേറ്റാൽ തന്നെ മരിക്കുമെന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചതിൽ വിവിധ ഘടകങ്ങളുണ്ടാകാമെന്ന് വിദഗ്ർ ചൂണ്ടിക്കാണിക്കുന്നു.
ഇതിൽ മുഴുവൻ വാക്സിനേഷനും എടുത്ത ശേഷമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, വാക്സിൻ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ർ ചൂണ്ടിക്കാണിക്കുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാവുന്നതാണ്. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകിവരാറുണ്ട്.
കൂടാതെ കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നൽകി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം എന്നതാണ്. ഇത് സങ്കീർണമാണ്. ആയതിനാൽ തന്നെ ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാവുന്നതാണ്. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നമായി പറയുന്നത് . ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കുന്നതായിരിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാനും സാധ്യത ഏറെയാണ്.
അതേസമയം വീട്ടിലെ വളർത്തു നായ്ക്കളാകുമ്പോൾ തന്നെ നിസാര പോറലുകൾ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പാലക്കാട്ടെ മരണത്തിൽ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുമുണ്ട്. ഏതായാലും മുഴുവൻ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നതും, പേവിഷബാധയൽക്കുന്ന എല്ലാവരും മരിക്കുന്നതും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ് നൽകുന്നത്. ഇതാണ് സർക്കാർ അന്വേഷിക്കണമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























