ലൈംഗീക പീഡന കേസിലെ അറസ്റ്റിനിടയിൽ മാധ്യമ പ്രവർത്തകയുടെ 'ആ ചോദ്യം'; എടുത്തടിച്ചത് പോലെ പിസി ജോർജിന്റെ ആ മറുപടി; ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും; വലിച്ചെടുത്ത് കൊണ്ട് പോയി പോലീസ്; അറസ്റ്റിനിടയിൽ നാടകീയമായ സംഭവങ്ങൾ

പിസി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സോളാർ കേസ് പരാതിക്കാരുടെ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ മാധ്യമപ്രവർത്തകരുമായി പിസി ജോർജ്ജ് വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. പീഡന പരാതി നൽകിയ വ്യക്തിയുടെ പേര് പുറത്തു പറയാമോ എന്ന് ചോദ്യത്തിന് പിസി ജോർജ് നൽകിയ മറുപടിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്.
എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം എന്ന പിസി ജോർജിന്റെ മറുപടിയാണ് മാധ്യമപ്രവർത്തകയെ ചൊടിപ്പിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ വമ്പൻ വാക്കേറ്റം ആണ് അരങ്ങേറിയത്. ഇതിനിടയിൽ അദ്ദേഹത്തെ പോലീസ് കൊണ്ടുപോവുകയും ചെയ്തു. മാധ്യമപ്രവർത്തകരെ അക്ഷരാർത്ഥത്തിൽ അധിക്ഷേപിച്ചിരിക്കുകയാണ് പിസി ജോർജ്. അതേസമയം കേരളത്തെ നടുക്കി പിസി ജോർജ് വീണ്ടും അറസ്റ്റിലായിരിക്കുകയാണ്.
ലൈംഗിക പീഡന പരാതിയിലാണ് മുൻ എം എൽ എ പി സി ജോർജിനെ അറസ്റ്റ് ചെയ്തത് . . മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത് . സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയുടെ പരാതിയിലാണ് അറസ്റ് ചെയ്തത് . സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.
354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊഗനിസബിൾ ഒഫൻസായി തന്നെയാണ് ഈ രണ്ടിനേയും കാണുന്നത്. ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ അറിയിക്കുന്നത്.
ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ നടന്നിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ഉടൻ പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . എന്നാല്‍ രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതെന്നാണ് പി സി ജോര്‍ജിന്‍റെ വാദം. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും താന്‍ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി സി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha