ആവേശത്തോടെ... ചമ്പക്കുളം വള്ളംകളി ഇന്ന്.... രാജപ്രമുഖന്‍ ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തില്‍ 9 ചുണ്ടന്‍ വള്ളങ്ങള്‍ ഇന്നു 3നു ചമ്പക്കുളം പമ്പയാറ്റില്‍ മാറ്റുരയ്ക്കും

ചമ്പക്കുളം വള്ളംകളി ഇന്ന്.... രാജപ്രമുഖന്‍ ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തില്‍ 9 ചുണ്ടന്‍ വള്ളങ്ങള്‍ ഇന്നു 3നു ചമ്പക്കുളം പമ്പയാറ്റില്‍ മാറ്റുരയ്ക്കും
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വള്ളംകളി മത്സരങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം ജലോത്സവം ഇന്നു ചമ്പക്കുളത്തു പമ്പയാറ്റില്‍ നടക്കുക. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും നെഹ്‌റു ട്രോഫി അടക്കമുള്ള വള്ളംകളികള്‍ മുടങ്ങിയിരുന്നു. ചമ്പക്കുളത്തു കഴിഞ്ഞ രണ്ടു 2 വര്‍ഷവും ആളും ആരവവും ഇല്ലാതെ ആചാരപരമായ ചടങ്ങുകള്‍ മാത്രമാണുണ്ടായിരുന്നത്.
ഇത്തവണ ചുണ്ടന്‍വള്ളങ്ങളുടെ പരിശീലന തുഴച്ചില്‍ നടന്ന സ്ഥലങ്ങളിലെല്ലാം ഒട്ടേറെ ആളുകളാണ് ആവേശപൂര്‍വം എത്തിയത്. മത്സര നടത്തിപ്പാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ചമ്പക്കുളം പമ്പയാറിന്റെ കിഴക്കുവശം (ചമ്പക്കുളം കര) ഒന്നാം ട്രാക്കും പടിഞ്ഞാറുവശം (നടുഭാഗം കര) മൂന്നാം ട്രാക്കും വരുന്ന രീതിയില്‍ 7 സ്ഥലങ്ങളിലായി ട്രാക്കുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
സുരക്ഷ ഒരുക്കുന്നതിനായി 450 പൊലീസുകാരെ വിന്യസിപ്പിക്കും. ഉച്ചയ്ക്ക് 1.30നു വള്ളങ്ങള്‍ പവലിയനു മുന്നില്‍ എത്തിച്ചേരും. 2.10നു മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മാസ് ഡ്രില്‍. 3നു മത്സരം ആരംഭിക്കും.
" f
https://www.facebook.com/Malayalivartha

























