ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്...? 'എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കൂ...,മുംബൈയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിൽ ഇരുവരും ജൂലൈ ഒന്നിന് നടത്തിയ ചാറ്റുകൾ കണ്ടെത്തി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്ത് വന്ന മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ താരത്തിനയച്ച വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാണെന്ന പ്രോസിക്യൂഷന്‍ ആരോപണത്തിനിടെയാണ് ദിലീപും ശ്രീലേഖയും തമ്മില്‍ നടത്തിയതെന്ന് പറയുന്ന വാട്സാപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.
വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ ദിലീപിനെ അറിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റില്‍ താന്‍ നടന്‍ ദിലീപാണെന്നും, നിങ്ങള്‍ക്ക് സുഖമായിരിക്കുന്നതായി കരുതുന്നുവെന്നും ദിലീപ് ചോദിക്കുന്നുണ്ട്. ദിലീപിനെ താന്‍ വിളിച്ചിരുന്നുവെന്നും, ഫ്രീയാവുമ്പോള്‍ തന്നെ തിരിച്ചുവിളിക്കാനും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്.
യുട്യൂബ് ചാനലിനെ കുറിച്ചും പറയുന്നുണ്ട്.'എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കു, ഞാന്‍ ഒറ്റക്ക് ആരുടെയും സഹായമില്ലാതെയാണ് ചെയ്യുന്നത്' എന്നും ശ്രീലേഖയുടേതെന്ന് പറയുന്ന ചാറ്റില്‍ പറയുന്നു. 'ഓകെ ഷുവര്‍' എന്നാണ് ദിലീപിന്റെ മറുപടിയും. മുംബൈയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് സംഭാഷണം ലഭിച്ചത്. 2021 ജൂലൈ ഒന്നിന് ഇരുവരും നടത്തിയ ചാറ്റുകളാണ് ഇത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു ശ്രീലേഖ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്ത് നിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞിരുന്നു.ജയിലിനുള്ളില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലീസുകാരനാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
അതേസമയം ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കോടതി അനുമതിയോടെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി വിചാരണ കോടതിയെയും സമീപിച്ചേക്കും.
കോടതി സിറ്റിങ് നാളെ പരിഗണിക്കാനാണ് സാധ്യത. കേസില്‍ മുന്‍ ഡിജിപിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കോടതിയലക്ഷ്യം ഉണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ ഒരാള്‍ കുറ്റക്കാരനല്ലെന്ന് നേരത്തെ സര്‍വീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പറയുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമായിട്ടാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha

























