മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറുപ്പേർ മരിച്ചു; ഏഴു ഡാമുകൾക്ക് റെഡ് അലർട്ട് ; ഈ നദികൾക്ക് പ്രളയ മുന്നറിയിപ്പ്; ചെറുകിട അണക്കെട്ടുകളിൽ ജലം തുറന്നുവിട്ടു തുടങ്ങി; അടുത്ത മൂന്ന് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയര്‍ ശാസ്ത്രജ്ഞന്‍; അടുത്ത 72 മണിക്കൂര്‍ വ്യാപകവും അതിശക്തവുമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറുപ്പേർ മരിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളും നദികളും കവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും ജലനിരപ്പ് വർധിക്കുകയാണ്. അതുകൊണ്ട് തന്നെ സുപ്രധാനമായ ചില മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. ഏഴു ഡാമുകൾക്ക് റെഡ് അലർട്ടും ചില നദികൾക്ക് പ്രളയ മുന്നറിയിപ്പുമാണ് നൽകിയിരിക്കുന്നത്.
ഇനിയും മഴ ശക്തമാകുകയാണെങ്കിൽ മണിമലയാര്‍, വാമനപുരം, കല്ലട, കരമന, അച്ചന്‍കോവില്‍, പമ്പ അടക്കമുള്ള നദികളില്‍ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഏഴു ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തിൽ ചെറുകിട അണക്കെട്ടുകള്‍ ജലം തുറന്നുവിട്ടുതുടങ്ങി. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു.
ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ആകെ 530 സെന്റീമീറ്ററാക്കി ഉയര്‍ത്തി. അധികം വരുന്ന ജലം ഒഴുകി പോകുന്ന തരത്തിലാണ് ക്രമീകരണം. ഇതുകാരണം കരമനയാറില്‍ ജലനിരപ്പ് ഉയരുവാനുള്ള സാധ്യത കൂടുതലാണ്. തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽ ഉൾപ്പെടെ ശക്തമായ ഒഴുക്കാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു.
അതേസമയം അടുത്ത മൂന്ന് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയര്‍ ശാസ്ത്രജ്ഞന്‍ ആര്‍.ജെ ജനമണി പറഞ്ഞു , 2018ന് സമാനസ്ഥിതി അല്ലെന്നും എന്നാല്‍ ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത 72 മണിക്കൂര്‍ വ്യാപകവും അതിശക്തവുമായ മഴയുണ്ടാവാനുള്ള സാധ്യതയുണ്ട്. . കേരളത്തിലും കര്‍ണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവര്‍ഷം വളരെ സജീവമായി തുടരുന്നത്. വിവിധ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha