കൈ കാണിച്ചിട്ട് ബസുകൾ നിർത്തിയില്ല, തൊട്ട് പിന്നാലെ എത്തിയ ബസിന് നേരെ കല്ലെറിഞ്ഞ് ചില്ല് തകർത്തു: യുവാവ് അറസ്റ്റിൽ

പല ബസുകൾക്കും കൈ കാണിച്ചിട്ട് നിർത്തിയില്ല. അരിശം പൂണ്ട് പിന്നാലെ എത്തിയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തണ്ണീര്‍മുക്കം പഞ്ചായത്ത് 12-ാം വാര്‍ഡ് അംബേദ്കര്‍ കോളനിയില്‍ അഭിലാഷിനെ(25)യാണ് മുഹമ്മ പോലീസ് അറസ്റ്റു ചെയ്തത്.
യാത്രക്കാരുമായി കോട്ടയത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്ന ബസിന് നേരെയായിരുന്നു കല്ലെറിഞ്ഞത്. ചില്ല് തകര്‍ന്ന് ഡ്രൈവര്‍ പി.പി. ജോര്‍ജിന് പരിക്കേറ്റിരുന്നു. ബസുകൾക്ക് കൈകാണിച്ചിട്ടും നിർത്താതെ പോയതിനാലാണ് പിന്നാലെവന്ന ബസിനു കല്ലെറിഞ്ഞതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
കഴിഞ്ഞ 28-ന് വൈകീട്ട് 6.30-നു പുത്തനങ്ങാടി ഫെഡറല്‍ ബാങ്കിനു സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha