സംസ്ഥാനത്തുടനീളം കനത്ത മഴയും ശക്തമായ കാറ്റും നിലനിൽക്കുന്നു; സ്ഥിതിഗതികൾ വിലയിരുത്തുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർമാരും റവന്യൂ ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ യോഗം ചേർന്നു

സംസ്ഥാനത്തുടനീളം കനത്ത മഴയും ശക്തമായ കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർമാരും റവന്യൂ ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ വഴി ഇന്ന് യോഗം ചേർന്നിരുന്നു.
വിവിധ ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച അവലോകനം നടത്തി വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലകളിൽ എൻ ഡി ആർ എഫി ന്റെ സേവനം കിട്ടുവാനും പത്തനംതിട്ട ജില്ലയിൽ ശബരിമലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എൻ ഡി ആർ എഫിന്റെ അധിക ടീമിനെ സജ്ജമാക്കുവാനും തീരുമാനിച്ചിരിക്കുകയാണ് .
അടിയന്തര സാഹചര്യം നേരിടുന്നതിനു ബോട്ടുകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും റവന്യൂ മന്ത്രി നിർദ്ദേശം നൽകി . ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ചാലക്കുടി പ്രദേശത്തെ പ്രളയബാധിത സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കുകയുണ്ടായി ജില്ലാ കലക്ടറും ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു . ഉച്ചയ്ക്ക് രണ്ടു മണിക്ക് മന്ത്രി വീണ്ടും ജില്ലാ കളക്ടർമാരുമായി ഓൺലൈൻ വഴി ചർച്ച നടത്തുകയുണ്ടായി . ഈ യോഗത്തിൽ പ്രധാനപ്പെട്ട പ്രളയ ബാധിത മേഖലകളിലെ തഹസിൽദാർമാരും പങ്കെടുത്തു.
https://www.facebook.com/Malayalivartha