ജനജീവിതം ദുഃസ്സഹമാക്കി മഴ; ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യമെന്ന് മന്ത്രി കെ രാജൻ,ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു, മലയോര മേഖലയിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളാണ് നല്കിവരുന്നത്. ആയതിനാൽ തന്നെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യമെന്ന് മന്ത്രി കെ രാജൻ. ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയുണ്ടായി. ജനങ്ങൾ ജലാശയങ്ങളിലേക്ക് ഇറങ്ങരുത്. മലയോര മേഖലയിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്നും മന്ത്രി കെ രാജന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
അതേസമയം, കേരളത്തില്‍ പ്രളയ(flood) മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍ രംഗത്ത്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആയതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ തുടര്‍ന്നാല്‍ തെക്കന്‍ ജില്ലകളിലെ ഏഴ് നദികളില്‍ പ്രളയസാധ്യതയെന്നാണ് ജലകമ്മീഷന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പമ്പ, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മണിമലയാറിലും പ്രളയസാധ്യത തള്ളിക്കളയാന്‍ ആകില്ല, മണിമലയാര്‍ ഒഴുകുന്ന കോട്ടയത്ത് പുല്ലക്കയാര്‍, പത്തനംതിട്ടയില്‍ കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha