ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് നൽകിയ പതിനെട്ടുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡനത്തിനിരയാക്കിയ 46കാരൻ അറസ്റ്റിൽ

ചെറായി ബീച്ചില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പതിനെട്ടുകാരിയോട് ലിഫ്റ്റ് ചോദിച്ച് പിന്നില്‍ കയറിയ ശേഷം ആളൊഴിഞ്ഞ ഇടത്തെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍വീട്ടില്‍ രാഹുല്‍ എന്ന് വിളിക്കുന്ന പി.എസ്. ശ്രീനാഥാണ് (46) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29ന് ആയിരുന്നു സംഭവം നടന്നത്. ബീച്ചില്‍നിന്ന് തിരിയുന്നിടത്ത് വാഹനം നിര്‍ത്താന്‍ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുതന്നെ പ്രതിയുടെ ലോഡ്ജ് കെട്ടിത്തിന്റെ വളപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിന് ശേഷമാണ് എറണാകുളം സ്വദേശിയായ യുവതി മുനമ്പം പോലീസിൽ പരാതി നൽകിയത്. കേസ് എടുത്ത മുനമ്പം പോലീസ് ഡിവൈ.എസ്. പി എം.കെ. മുരളിയുടെ നിര്‍ദേശാനുസരണം പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുനമ്പം സി.ഐ എ.എല്‍. യേശുദാസ്, എസ്.ഐമാരായ വി.കെ. ശശികുമാര്‍ ,ടി.കെ. രാജീവ്, എം.ബി. സുനില്‍കുമാര്‍, എ.എസ്.ഐ കെ.എസ്. ബൈജു, സി.പി.ഒ കെ.പി. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha