വരുന്നത് കടുത്ത നിയമപോരാട്ടങ്ങള്‍... പ്രിയ വര്‍ഗീസിനെ വെറുതെ വിടില്ലെന്ന്! കോടതിയ്ക്കും മേലെ ഗവർണർ?

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്ക് ശേഷം വിസി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് കടുത്ത നടപടിക്ക് ഗവര്‍ണറെ പ്രേരിപ്പിച്ചിരിക്കുകയാണ്.
നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാന്‍ നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പ്രിയ വര്‍ഗീസ് നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നു 25നു മടങ്ങിയെത്തിയതിനു ശേഷം നടപടിയുണ്ടാവുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടി ചട്ടവിരുദ്ധമാണെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണ് ഗവര്‍ണറുടെ വാദം.
വിസിയുടെ നിയമന ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ട ലംഘനമാണെന്ന നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപിനാഥ് രവീന്ദ്രനെതിരേ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പ്രിയയ്‌ക്ക് ഉടന്‍ നിയമനം നല്‍കുമെന്നു വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്‌തമാക്കിയതിനു പിന്നാലെയാണു ഗവര്‍ണറുടെ ഉത്തരവ് വന്നത്. നിയമനനീക്കവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാതിരിക്കാന്‍ വി.സി. ഉള്‍പ്പെടെയുള്ള അധികൃതരോടു വിശദീകരണവും തേടി.
കണ്ണൂർ സർവകലാശാലാ നിയമം ഏഴ് (മൂന്ന്) പ്രകാരം സിൻഡിക്കേറ്റിന്റെ തീരുമാനം റദ്ദാക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. എന്നാൽ, റദ്ദാക്കുന്നതിനു മുമ്പ് വിശദീകരണം തേടണം. ചാന്‍സലര്‍ പദവിയുപയോഗിച്ച് സംസ്‌ഥാനചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ കൈക്കൊണ്ട ഏറ്റവും ശക്‌തമായ നടപടികളിലൊന്നാണിതെന്നു വിലയിരുത്തപ്പെടുന്നു.
ചാൻസലർ എന്നത് ഭരണഘടനാ സ്ഥാപനമല്ലാത്തതിനാൽ ആ പദവി ഉപയോഗിച്ചുള്ള നടപടിയെന്ന നിലയ്ക്ക് സർവകലാശാലയ്ക്ക് ഗവർണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാം. നിയമന മരവിപ്പിനെതിരേ കോടതിവിധി സമ്പാദിക്കാനായാല്‍ നിയമന നടപികളുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ടുപോകാം. മറിച്ചാണെങ്കില്‍ വിസിക്കു നല്‍കിയ നോട്ടീസിന് മറുപടി കൊടുക്കണം. തുടര്‍ന്ന് ബന്ധപ്പെവരുടെ ഹിയറിംഗ് നടത്തി തുടര്‍ നടപടികള്‍ ഗവര്‍ണര്‍ക്ക് സ്വീകരിക്കാം.
മരവിപ്പിക്കല്‍ ഉത്തരവ് കണക്കാക്കാതെ നിയമന നടപടികളുമായി വിസി മൂന്നോട്ടുപോയാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിസിയെ പുറത്താക്കാനും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കഴിയും. ഏതായാലും ചാൻസലറുടെയും വൈസ് ചാൻസലറുടെയും ഓരോ നടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണ് സാദ്ധ്യത. അതുവഴി കടുത്ത നിയമപോരാട്ടങ്ങള്‍ക്കും വഴിയൊരുങ്ങും.
https://www.facebook.com/Malayalivartha