കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫര്‍സീന്‍ മജീദും സുനിത് നാരായണനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ഭാരവാഹികളാണ്.
രണ്ടാംപ്രതി നവീന്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ്.ശബരിനാഥന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്' മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിലും ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലും സുധാകരനാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന വി.കെ.പ്രശാന്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവുമുണ്ട്. അദ്ദേഹം സുധാകരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്'.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം ഗൂഢാലോചനയാണോ എന്ന ഭരണപക്ഷ അംഗങ്ങളുടെ ചോദ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇത്തരം ചോദ്യം സ്പീക്കറുടെ റൂളിങിന് വിരുദ്ധമാണ്. പ്രതിപക്ഷത്തിനെതിരായ ദുരാരോപണങ്ങള്‍ നക്ഷത്ര ചിഹ്നമുള്ള വിഭാഗത്തില്‍ നിലനിര്‍ത്തുന്നു.
പ്രതിപക്ഷം നല്‍കുന്ന ഇതേ തരം ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തതിലേക്കും മാറ്റുന്നുവെന്ന് ആരോപിച്ച് വി.ഡി.സതീശന്‍ . ഇതില്‍ പ്രതിഷേധിച്ച് ഉപചോദ്യങ്ങള്‍ ബഹിഷ്‌കരിക്കുന്നുവെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ്.
"
https://www.facebook.com/Malayalivartha
























