സ്ഥലംമാറ്റം സ്റ്റേചെയ്യണമെന്ന കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി....

സ്ഥലംമാറ്റം സ്റ്റേചെയ്യണമെന്ന കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നുവര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് സ്ഥലംമാറ്റമെന്നും അടുത്ത മെയ് മുപ്പത്തൊന്നിനാണ് വിരമിക്കുന്നതെന്നും അതുവരെ കോഴിക്കോട് സെഷന്‍സ് ജഡ്ജിയായി തുടരാനായി ചട്ടപ്രകാരം അവകാശമുണ്ടെന്നുമായിരുന്നു സെഷന്‍സ് ജഡ്ജിയുടെ ഹര്‍ജി.
ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.
"
https://www.facebook.com/Malayalivartha
























