പാതിരാത്രി യുവാവ് ഫോണിൽ വിളിച്ച് ഇറങ്ങിവരാൻ ആവശ്യപ്പെട്ടു; പെട്ടത് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് മുന്നിൽ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കത്തടം സ്വദേശി എ പി അബ്ദുൽ ഹസീബിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. യുവാവ് പെൺകുട്ടിയെ ഫോണിൽവിളിച്ച് രാത്രി ഇറങ്ങിവരാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. യുവാവ് പറഞ്ഞതനുസരിച്ച് ആരുമറിയാതെ തന്നെ പെൺകുട്ടി വീട്ടിൽിനിന്നിറങ്ങി. കാറിൽ നാടുവിടാനായിരുന്നു ഇരുവരുടെയും പദ്ധതി.
എന്നാൽ ഇവർ പാത്തിക്കുഴി പാലത്തിന് സമീപം പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് മുന്നിൽപ്പെടുകയാണ് ഉണ്ടായത്. ഇതേതുടർന്ന് കാറിന്റെ വേഗം കൂട്ടുകയും, അത് മറിയുകയുമായിരുന്നു. അതേസമയം യുവാവും പെൺകുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























