കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴ.... പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്...പെരിയാറിലെ ജലനിരപ്പ് 1.5 മീറ്റർ ഉയർന്നു! ആലുവ ശിവക്ഷേത്രം മുങ്ങി!!

ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തമിഴ്‌നാടിനും സമീപപ്രദേശങ്ങൾക്കു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത പ്രവചിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് അതിശക്തമായ മഴയ്ക്കു സാധ്യത പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ടാണ്.
കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയർന്നതോടെ പെരിയാറിൽ ആലുവ ശിവക്ഷേത്രത്തിൽ വെളളം കയറി.ഇതോടെ പുലർച്ചെയുള്ള പൂജാകർമങ്ങൾ മുടങ്ങി.കലങ്ങി ഒഴുകുന്നതു കൊണ്ട് വെള്ളത്തിലെ ചെളിയുടെ തോതും
ചെളിയുടെ തോത് 70 എൻ റ്റി.യു ആയി വർധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്ന് 2.3 മീറ്റർ ആണുള്ളത്ഇന്നലെ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുക . ഇതും മഴയും ചേർന്നാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണം. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























