യുവാവിന്റെ ആ നടത്തത്തിൽ എന്തോ പന്തികേട്ട്... കസ്റ്റംസിന്റെ ആ സംശയം എത്തിയത് 35 ലക്ഷം രൂപയുടെ സ്വർണ്ണത്തിൽ.. ഒളിപ്പിച്ച സ്ഥലം കണ്ട് ഞെട്ടി കസ്റ്റംസ്... മലദ്വാരത്തിൽ കറുത്ത നിറത്തിലുള്ള മൂന്ന് കാപ്‌സ്യൂളുകൾ ഉള്ളിലുള്ളത് അരകിലോ സ്വർണ്ണം....

കൂളായി വിമാനമിറങ്ങിയ യുവാവ് ക്ലിയറൻസിനായി എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കുന്നത് കണ്ടപ്പോഴാണ് കസ്റ്റംസിന് സംശയം മണത്തത്. തുടർന്ന് ഇയാളെ തടഞ്ഞുവച്ച് വിശദമായി പരിശോധിച്ചു. അപ്പോഴാണ് മലദ്വാരത്തിൽ കറുത്ത നിറത്തിലുള്ള മൂന്ന് കാപ്‌സ്യൂളുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇത് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് 34.36 ലക്ഷം രൂപ വിലമതിക്കുന്ന അരക്കിലോളം സ്വർണമാണ് ഉള്ളിലുള്ളതെന്ന് വ്യക്തമാതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
വാരാണസി വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു യുവാവ് പിടിയിലായത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിട്ടില്ല.എന്നാൽ
സ്വർണക്കടത്തുസംഘങ്ങളുടെ കാരിയറായി പ്രവർത്തിക്കുന്ന ആളാണ് യുവാവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























