നീണ്ട കാല പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം: ഗോകുൽ ദേവൂന് അണിയിച്ചത് പതിനൊന്നര പവന്റെ താലിമാല: ദുബായിൽ മെസ് നടത്തുന്ന അമ്മ 101 പവൻ നൽകി നടത്തിയ ആഡംബര വിവാഹം: സ്ലീവ്‌ലെസ് ഉൾപ്പടെ ആഗ്രഹിച്ച മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും, യാത്രകൾ നടത്താനും കഴിഞ്ഞു: തന്റെ എന്ത് ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന ഭർത്താവ്! ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ ഫീനിക്സ് കപ്പിൾസിന് കാലിടറിയ ആരുമറിയാക്കഥ ഇങ്ങനെ...

ഫീനിക്സ് കപ്പിളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന റീൽസ് ദമ്പതികൾ കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ഉത്തമ ഭാര്യാഭർത്താക്കന്മാരായ ഇരുവരും അറസ്റ്റിലായത് ഇരിങ്ങാലക്കുട സ്വദേശിയായ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ വീഴ്ത്തി തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കാറുമെല്ലാം തട്ടിയെടുത്ത കേസിലായിരുന്നു. ഇരുവരുടെയും അറസ്റ്റ് അറിഞ്ഞ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം അറുപതിനായിരത്തില്‍ അധികം ഫോളോവേഴ്‌സായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.
ഗോകുൽ കഴുത്തിൽ അണിയിച്ച പതിനൊന്ന് പവന്റെ താലിമാല അണിഞ്ഞ്, ഭർത്താവിനെ ദൈവ തുല്യനായി കണ്ട് സീമന്ത രേഖയിൽ നീട്ടിവരച്ച സിന്ദുരവുമായാണ് ദേവു ആരാധകരെ കീഴടക്കിരുന്നത്. ഇങ്ങനെ പരസ്പ്പരം സ്നേഹിക്കുന്ന ഭാര്യയും ഭർത്താവുമുണ്ടോ എന്നായിരുന്നു ഇവരുടെ വീഡിയോകൾക്ക് താഴെ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന കമന്റ്. ഭാര്യയെ പൊന്നുപോലെ നോക്കുന്ന ഗോകുൽ ഇത്തരം പ്രവൃത്തിയിലേയ്ക്ക് ദേവുവിനെ തള്ളിവിട്ടത് പലർക്കും വിശ്വസിക്കാനായിട്ടില്ല. സാമ്പത്തികമായി ഉയർന്ന കുടുംബമായിരുന്നു ഇരുവരുടേതും. ആ രീതിയിൽ തന്നെയായിരുന്നു
ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നതും. കഴിഞ്ഞ സെപ്റ്റംബർ 12ന് ആയിരുന്നു കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപിന്റെയും കൊല്ലം സ്വദേശിയായ ദേവുവിന്റെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹം നടന്നത്. ദേവുവിന്റെ അമ്മ ദുബായിൽ മെസ് നടത്തുകയാണ്. 101 പവൻ നൽകി ആഢംബരമായാണ് വിവാഹം നടത്തിയത്. പതിനൊന്നര പവന്റെ താലിമാല അണിയിച്ച ഗോകുലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിവാഹ ശേഷമാണ് തന്റെ ജീവിതത്തിൽ മാറ്റം വന്നതെന്ന് ദേവു പങ്കുവച്ചിരുന്ന വീഡിയോകളിൽ പറഞ്ഞിരുന്നു. സ്ലീവ്‌ലെസ് ഉൾപ്പടെ ആഗ്രഹിച്ച മോഡേൺ വസ്ത്രങ്ങൾ ധരിക്കാനും, യാത്രകളും ഒക്കെ നടത്താനും ആയെന്ന് ദേവു പറഞ്ഞിരുന്നു. തന്റെ എന്ത് ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന ഭർത്താവാണ് ഗോകുലെന്നും കുറിപ്പ് പങ്കുവച്ചിരുന്നു. ഈ മാസം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് തട്ടിപ്പ് കേസിൽ ദമ്പതികൾ അകത്തായത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും കാര്യമായ ജോലികൾ ഉണ്ടായിരുന്നില്ല. ഏവിയേഷൻ മേഖലയിൽ യുവതി നേരത്തെ ജോലി ചെയ്തിരുന്നു. ഗോകുൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ദേവു സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നെങ്കിലും ഇതിലെ യാഥാർഥ്യം ഇപ്പോഴും വ്യക്തമല്ല.
ഇൻസ്റ്റാഗ്രാമിലൂടെ നിരവധി കമ്പനികളുമായി കൊളാബ്രേറ്റ് ചെയ്ത് ഇവർ പ്രമോഷനുകൾ ചെയ്തിരുന്നു. ഇതിലൂടെ ആൾക്കാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു ഇവർ. കൊച്ചിയിലെ ഫ്‌ളാറ്റിൽ ആഡംബര ജീവിതവും, ആഡംബര വസ്ത്രധാരണവുമായിരുന്നു ജീവിതരീതി. അടുത്തിടെ ഇവർ പുതിയ കാർ ഇറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വൈറലായിരുന്നു.
ദുബായിൽ ഫ്‌ളാറ്റ് എടുത്ത് ഭാഗിച്ച് ലീസിന് നൽകുക എന്ന പുതിയ ബിസിനസ് പ്ലാൻ ദേവു പങ്കുവച്ചിരുന്നു. അറസ്റ്റിലായതോടെ ഇവരുടെ പുതിയ തട്ടിപ്പിൽ നിന്ന് ആളുകൾ രക്ഷപെട്ടുവെന്ന് തന്നെ പറയാം. ഇവരുടെ പ്രകടനം തന്നെയായിരുന്നു സമ്പന്നരെ കുടുക്കാനുള്ള ഇവരുടെ ഊർജ്ജവും. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഇവർ നീണ്ട ആറ് മാസക്കാലമാണ് നിരീക്ഷിച്ചത്. കുരുങ്ങുമെന്ന് ഉറപ്പായതോടെ തേൻ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിക്കുകയും സ്വർണവും പണവും കവർന്ന് തട്ടിപ്പ് നടത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























