ലിവിങ് ടുഗദര്‍റിന് പൂട്ടിടാന്‍ ഹൈക്കോടതി യുവാക്കളുടെ ഈ പ്രവണത ആപത്ത്.. കോടതി നീക്കങ്ങളിങ്ങനെ

വിദേശ രാജ്യങ്ങളിലുള്ള ജീവിത രീതികള്‍ അതേപടി സ്വന്തം ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് കേരളത്തിലെ യുവ തലമുറ. ആദ്യം അത് വസ്ത്രധാരണത്തിലും ഭക്ഷണത്തിലുമായിരുന്നു. പിന്നീടത് ജീവിത രീതിയിലേയ്ക്ക് കടന്നു. എന്നാല്‍ പാശ്ചാത്യര്‍ അത് നല്ല ഉദ്യേശത്തോടെ ഉപയോഗിക്കുമ്പോള്‍ നമ്മുടെ യുവതലമുറ അത് മിസ്യൂസ് ചെയ്യുന്നു. അതുണ്ടാക്കുന്ന അപകടം വളരെ വലുതാണ്. മുമ്പ് കേട്ടു കേഴ്വിയില്ലാത്ത എന്നാല്‍ ഇന്ന് യുവതിയുവാക്കള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാകുന്നൊരു കാര്യമാണ് ലിവിങ് ടുഗദര്‍. ഇരുവരും തമ്മില്‍ കൂടുതല്‍ മനസ്സിലാക്കാനാണ് പാശ്ചാത്യര്‍ ഈ സമയം ഉപയോഗപ്പെടുത്തുന്നത് എന്നാല്‍ നമ്മുടെ ജീവിത രീതിയിലേയ്ക്ക് ഈ ലിവിങ് ടുഗദര്‍ എത്തിയപ്പോള്‍ അതൊരു യൂസ് ആന്‍ഡ് ത്രോ രീതിയായി മാറിയിട്ടുണ്ട്. എല്ലാവരും അങ്ങനെ അല്ലെങ്കിലും സമൂഹത്തില്‍ ഈ പ്രവണത ഇപ്പോള്‍ വളരെ കൂടുതലായി കാണാനാകുന്നു. ഇന് നമ്മുടെ ബഹുമാനപ്പെട്ട കേരളാ ഹേക്കോടതിയും മനസ്സിലാക്കിയിരിക്കുന്നു. ലിവങ് ടുഗദറിനെതിരായ വിധി ഉണ്ടാകുമോ എന്ന കാര്യം സ്ഥിരീകരിക്കാനായില്ലെങ്കിലും. വിഷയത്തില്‍ ഹൈക്കോടതിയുടെ ഗൗരവകരമായ ഇടപെടലിന് സാധ്യത ഏറുകയാണ്.
ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷണം. എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദര്‍ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
കേരളം ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും കോടതി നിരീക്ഷിച്ചു.
ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുകയാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് പരാമര്‍ശം. ആലപ്പുഴ കുടുംബ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുകയാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha
























