അയിലറ സ്വദേശിയുടെ മൃതദേഹം കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി പരിസരത്ത് കണ്ടെത്തി
യുവാവിന്റെ മൃതദേഹം ആശുപത്രി പരിസരത്ത് കണ്ടെത്തി. കൊല്ലം പുനലൂർ താലൂക്കാശുപത്രി പരിസരത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഏരൂർ അയിലറ സ്വദേശി അജീഷ് കുമാർ (28) ആണ് മരിച്ചത്.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതാണെന്ന് സംശയം. താലൂക്ക് ആശുപത്രിയിലെ പഴയകെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha