Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..

​ഗവർണറെ വെട്ടി നിരത്താൻ പിണറായി; തിരിച്ചടിച്ച് സതീശൻ... ചിറകരിഞ്ഞതിന് മറുപണി വേറെ! നിയമമാകാൻ ​ഇനി ഗവർണർ കനിയണം

01 SEPTEMBER 2022 09:05 PM IST
മലയാളി വാര്‍ത്ത

സർവകലാശാലകളിൽ ചാൻസലായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന വിവാദമായ സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്സ്റ്റി നിയമങ്ങളുടെ 2022ലെ ഭേദഗതി ബില്ലാണ് നിയമസഭ പാസാക്കിയത്. ഓഗസ്റ്റ് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ ബിൽ സബ്‌ജക്ട് കമ്മിറ്റി പാസാക്കിയിരുന്നു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം, പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമമെന്ന് ആരോപിച്ചു. സർവകലാശാലയിലെ നിയമനങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തുനിഞ്ഞത്.

ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് റദ്ദായ ഓർഡിനൻസുകൾ നിയമമാക്കാൻ ചേർന്ന നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. യൂണിവേഴ്സ്റ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022ൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60ൽ നിന്നും 65 ആക്കി ഉയർത്തി. സർക്കാർ തീരുമാനിക്കുന്നയാളെ വിസിയാക്കാൻ സേർച്ച് കമ്മിറ്റിയിൽ 2 സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി.

ശക്തമായ വാദപ്രതിവാദങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ ഉയർത്തിയത്. വിസി നിയമന പാനലിൽ അഞ്ച് അംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ബിജെപി കടന്നുകയറ്റം തടയാൻ കഴിയുമെന്ന് കെ. ടി. ജലീൽ അഭിപ്രായപ്പെട്ടപ്പോൾ, ആർഎസ്എസിന്റെ കാവി വൽകരണം പോലെ സർവകലാശാലകളുടെ കമ്യൂണിസ്റ്റ്‌ വൽകരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാത്തത് ,സർക്കാരിനും ഗവർണർക്കുമിടയിൽ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വർഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാൽ ചട്ടങ്ങൾക്ക് അനുസൃതമാണ് സർവകലാശാല നിയമ ഭേദഗതിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. സി.എച്ച്.മുഹമ്മദ് കോയയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തി. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിഷേധം അടങ്ങിയത്.

വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ ഉപാധ്യക്ഷൻ അംഗമാവില്ലെന്നും പകരം ഉപാധ്യക്ഷൻ നിർദേശിക്കുന്നയാളെ അംഗമാക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉപാധ്യക്ഷനെ അംഗമാക്കുന്നത് യുജിസി ചട്ടത്തിന് വിരുദ്ധമെന്ന് ഗവർണർ വിമർശിച്ചിരുന്നു. ഓട്ടോണമിയെ അട്ടിമറിക്കും,അപമാനകരമാണ് ഈ നിയമ നിർമാണം. ബിൽ പാസാക്കുന്ന സമയം ബഹിഷ്‌ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിൽ സഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോയെന്നാണ് ഇനി അറിയേണ്ടത്. ഗവർണർ ഒപ്പിടുമോയെന്നതിൽ ആശങ്ക ഇപ്പോഴും തുടരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (7 minutes ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (22 minutes ago)

ഉകാസയുമായി ബന്ധം  (37 minutes ago)

ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ....  (46 minutes ago)

പ്രാദേശിക അവധി. ഇന്ന്  (56 minutes ago)

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (1 hour ago)

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (8 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (8 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (8 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (8 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (11 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (12 hours ago)

Malayali Vartha Recommends