Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..

ഉണ്ട ചോറിന് നന്ദിയില്ലാത്ത ശശി തരൂരിന് രൂക്ഷ വിമർശനം... മോദി ഭക്തനെ ​ഗെറ്റൗട്ടടിച്ചു! കോൺ​ഗ്രസിനെ എതിർക്കുന്ന കോൺ​ഗ്രസ് നേതാവ്

01 SEPTEMBER 2022 09:07 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കെ പി സി സി നിർവാഹക സമിതിയംഗത്തിൻറെ തുറന്ന കത്ത്. മേൽവിലാസമില്ലാത്ത കവർ പോലെയാണ് കോൺ​ഗ്രസെന്ന് ലേഖനത്തിലൂടെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ശശി തരൂരിനെ വിമർശിച്ച് കൊണ്ട് തുറന്ന കത്ത് ഫെയ്സ്ബുക്കിൽ ശ്രദ്ധ നേടുന്നത്.

ഉണ്ട ചോറിന് നന്ദിയില്ലായ്മയാണ് ഈ അധിക്ഷേപമെന്നാണ് അഡ്വ ജോൺസൺ ഏബ്രഹാം തുറന്ന കത്തിലൂടെ തരൂരിനെ വിമർശിച്ചത്. നിർണായക സന്ദർഭങ്ങളിൽ നിശബ്ദത പാലിച്ചു മാറി നിന്നതും, മോദിയെ സ്തുതിച്ച് സംസാരിച്ചതും, കെ റെയിൽ വിഷയത്തിൽ എം പിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ മാറി നിന്നതും അടക്കം കത്തിൽ പരാമർശിക്കുന്നുണ്ട്.

ജോൺസൺ ഏബ്രഹാമിൻറെ തുറന്ന കത്തിന്റെ പൂർണരൂപം ഇങ്ങനെ....

ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് അഭിപ്രായസ്വാതന്ത്ര്യവും വിമർശനങ്ങളും. ആദരണീയനായ താങ്കളുടെ ലേഖനത്തിൽ ' മേൽ വിലാസമില്ലാത്ത കവർ' പോലെയാണ് കോൺഗ്രസ് എന്ന വിശേഷണം ക്രൂരമായിപ്പോയി. ഇത്, നല്ല വിമർശനമല്ല. വിനാശകരമായ, ആക്രമണമാണ്. ജാലിയൻ വാലാബാഗിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും രക്തം ചിന്തിയ ധീര രക്തസാക്ഷികളുടെ പിൻതലമുറക്കാരായ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ മുറിവേൽപ്പിച്ചു, എന്ന് വിനയപൂർവ്വം പറയട്ടെ. മൂന്നു തവണ എംപിയാക്കിയ പ്രിയ പ്രസ്ഥാനത്തെ അധിക്ഷേപിച്ചത് പച്ചയായി പറഞ്ഞാൽ ഉണ്ട ചോറിന്, നന്ദിയില്ലായ്മയാണ്.

കോൺഗ്രസിന് ‌മേൽവിലാസമുണ്ട് സോണിയാ ഗാന്ധിയാണ്‌ പ്രസിഡന്റ്. വിലാസം താഴെ ചേർക്കുന്നു. 24, അക്ബർ റോഡ് ന്യൂ ഡെൽഹി 110011. എന്നെപ്പോലെ കോടിക്കണക്കിന് പാർട്ടി പ്രവർത്തകർ കോൺഗ്രസ് മേൽവിലാസത്തിലാണ് അറിയപ്പെടുന്നത്. ഞങ്ങൾക്കുള്ള തപാൽ ഉരുപ്പടികൾ വീടുകളിൽ എത്തുന്നത് കോൺഗ്രസ് മേൽവിലാസത്തിലാണ് എന്ന വസ്തുത അഭിമാനത്തോടെ അറിയിക്കുന്നു. ബിജെപിക്കെതിരെ പോരാടാൻ ശേഷിയുള്ള പാർട്ടി കോൺഗ്രസാണ് എന്ന അങ്ങയുടെ തിരിച്ചറിവ് ജനാധിപത്യത്തിന് കരുത്തു പകരുന്നതാണ്.

എന്നാൽ സംഘപരിവാറിന്റെ വിഭജന, വർഗീയ അജണ്ടകൾക്കെതിരെ ശക്തമായി പോരാടുന്ന രാഹുൽ ഗാന്ധിക്ക് കരുത്തു പകരാനും, പിന്തുണ നൽകാനും ജി 23 സംഘം എന്തു ചെയ്തു. ജമ്മു കാശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു കളഞ്ഞപ്പോഴും, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും തികഞ്ഞ നിശബ്ദതയായിരുന്നു ഗുലാം നബിയുടെ റോൾ. ചില സന്ദർഭങ്ങളിൽ താങ്കൾ ട്വിറ്ററിലൂടെ
പ്രതികരിച്ചു എന്നത് ഓർമിക്കുന്നു.

ജനാധിപത്യത്തിൽ ഏകാധിപത്യ രീതികളുള്ള സർക്കാരിനെ വിശേഷിപ്പിക്കുന്ന ANOCRACY എന്ന വാക്ക് ഞങ്ങളെ പരിചയപ്പെടുത്തി. മറ്റ് നിർണായക അവസരങ്ങളിൽ അങ്ങ് നിശബ്ദത പാലിച്ചു. രാജസ്ഥാനിൽ ജയ്പൂർ സാഹിത്യോൽസവത്തിൽ മാധ്യമങ്ങളോട് മോദിയെ സ്തുതിച്ച് സംസാരിച്ചു.

കെ.റെയിൽ വിഷയത്തിൽ യുഡിഎഫ് എം.പിമാർ ഒറ്റക്കെട്ടായി റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അങ്ങ് ഒപ്പിടാതെ മാറി നിന്നു. 'ഇരുളടഞ്ഞ കാലം' എന്ന അങ്ങയുടെ പുസ്തകത്തിൽ ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് ഇന്ത്യയെ ഒരിക്കൽ വിശേഷിപ്പിച്ചത് ഗ്രാമത്തിലെ ഒരു വലിയ വീടുപോലെയാണ്. ഇംഗ്ലീഷ് കാർ,അതിന്റെ മികച്ച ഭാഗങ്ങളിൽ താമസിക്കുന്ന കുലീനവർഗം. ഇന്ത്യക്കാർ ഹാളിൽ താമസിക്കുന്ന, വേലക്കാരുമാണ്.

മോദി സർക്കാർ രണ്ട് ഇന്ത്യയെ സൃഷ്ടിക്കുന്നു. ഒന്ന് അതി സമ്പന്നരുടെ, കോർപ്പറേറ്റുകളുടെ ഇന്ത്യ. രണ്ട്, ദരിദ്രരുടെ ഇന്ത്യ. രണ്ടാമത്തെ ഗണത്തിൽപ്പെടുന്ന ജനതയെ നയിക്കുന്ന രാഹുൽ ഗാന്ധിയെ കോർപ്പറേറ്റുകളും, ഫാസിസ്റ്റുകളും കല്ലെറിയുമ്പോൾ നിശബ്ദനാകരുത്. ' ഇന്ത്യ ശാസ്ത്ര എന്ന അങ്ങയുടെ പുസ്തകത്തിലെ കോൺഗ്രസ് - മുന്നോട്ടുള്ള വഴി എന്ന ലേഖനത്തിൽ പറഞ്ഞതു പോലെ പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെ വളർത്തുകയും ആന്തര സംഘർഷങ്ങൾക്ക് കടിഞ്ഞാണിടുകയും ചെയ്യുക. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ശരിയായിരുന്നു.' നൂറു ശതമാനം ശരിയാണ് രാഹുൽ ഗാന്ധിയാണ് ശരി.

ഇന്ത്യക്ക് വേണ്ടിയുള്ള ചെറുത്തു നിൽപ്പ്, ജനാധിപത്യം, ബഹുസ്വരത മതേതരത്വം സംരക്ഷിക്കാൻ എവിടെയായിരുന്നു നിങ്ങൾ എന്ന് കാലവും, ചരിത്രവും ചോദിക്കുമ്പോൾ നമുക്ക്, ഉത്തരം പറയാൻ കഴിയണം. രാഹുൽ ഗാന്ധി.

അഡ്വ. ജോൺസൺ എബ്രഹാം
കെപിസിസി നിർവാഹക സമിതി അംഗം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (7 minutes ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (22 minutes ago)

ഉകാസയുമായി ബന്ധം  (37 minutes ago)

ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ....  (46 minutes ago)

പ്രാദേശിക അവധി. ഇന്ന്  (56 minutes ago)

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (1 hour ago)

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (8 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (8 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (8 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (8 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (11 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (12 hours ago)

Malayali Vartha Recommends