Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..

ഇരട്ടചങ്കല്ല, വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ! കേരളത്തിൽ വികസനമുരടിപ്പെന്ന് മോദി... കേരളത്തിലും വേണം ഇരട്ട എൻജിൻ സർക്കാർ...

01 SEPTEMBER 2022 09:09 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു. വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി ഒരുക്കിയ പൊതു യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.

കേരളം മനോഹരമായ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളികൾക്ക് അദ്ദേഹം ഓണാശംസയും നേർന്നു. 'ഓണക്കാലത്ത് കേരളത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം. എല്ലാവർക്കും ഓണാശംസകൾ. സാംസ്കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

കേരളത്തിൽ വികസന മുരടിപ്പുണ്ടെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പാണുള്ളത്. കേന്ദ്രത്തിൽ ഉള്ളത് ഇരട്ട എഞ്ചിൻ സർക്കാറാണ്, രാജ്യത്ത് ബിജെപി സർക്കാർ ഉള്ള സ്ഥലത്ത് വികസനം നടക്കുന്നു. കേരളത്തിലും ഇത് വരേണ്ടതാണ് നരേന്ദ്രമോദി പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരിച്ചാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിൽ രണ്ടു ലക്ഷത്തിലധികം വീടുകൾക്ക് അനുമതി നൽകി. ഇതിൽ ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്’ – മോദി പറഞ്ഞു.

ബിജെപി സർക്കാർ സത്യസന്ധമായും ജനക്ഷേമം മുൻനിർത്തിയും പ്രവർത്തിക്കുന്നു..വികസനത്തിന് തടസ്സം അഴിമതിയാണ്.അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ രാഷ്‌ട്രീയത്തിൽ ധ്രുവീകരണം ഉണ്ടാകുന്നു.അവരെ രക്ഷിക്കാൻ ചിലർ രംഗത്ത് വരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. കോവിഡ് കാലത്തും രാജ്യം വികസനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ജിഡിപി ഉയരുന്നു. തൊഴിലവസരം വര്‍ധിക്കുന്നു. ദുരന്ത കാലത്തും ജിഎസ്ടിയുെടെ വളര്‍ച്ച കാണാന്‍ സാധിക്കും.

വികസനക്കാര്യത്തില്‍ കേന്ദ്രം എല്ലാ രംഗത്തും മുതല്‍മുടക്ക് നടത്തി മുന്നേറുകയാണ്. കേരള ജനത ബിജെപിയെ പുതിയ പ്രതീക്ഷയോടെ കാണുകയാണ്. ബിജെപി ഈ രാജ്യത്തു വികസനം കൊണ്ടുവരാന്‍ സത്യസന്ധമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി മനസ്സിലാക്കുന്നു. ഇന്നു യുവാക്കളുടെ പ്രതീക്ഷയില്‍ ഏറ്റവും വലിയ തടസ്സം അഴിമതിയാണ്. അഴിമതിക്കെതിരെ നിര്‍ണായകയുദ്ധം നടത്തേണ്ട സമയാമാണെന്നു കഴിഞ്ഞ ദിവസം പറയുകയുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (7 minutes ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (22 minutes ago)

ഉകാസയുമായി ബന്ധം  (37 minutes ago)

ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ....  (46 minutes ago)

പ്രാദേശിക അവധി. ഇന്ന്  (56 minutes ago)

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (1 hour ago)

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (8 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (8 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (8 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (8 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (11 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (12 hours ago)

Malayali Vartha Recommends