കാത്തിരുന്ന കിട്ടിയ കണ്‍മണി.... അഞ്ചുവര്‍ഷം കാത്തിരുന്ന് ലഭിച്ച പൊന്നുമകന്‍ ആരവ് തങ്ങളെ വിട്ടുപോയെന്ന് അറിയാതെ തമിഴ്‌നാട് ഡിണ്ടിഗല്‍ ജി.എച്ച് ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ അമ്മയും അച്ഛനും, മകനെ നല്ല രീതിക്ക് നോക്കണമെന്ന് ഇടറിയ ശബ്ദത്തില്‍ അശുപത്രിയിലെ നഴ്‌സിനോട് അഭിജിത്ത് , കുഞ്ഞിന്റെ വേര്‍പാട് എങ്ങനെ അറിയിക്കുമെന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ ബന്ധുക്കള്‍

അഞ്ചുവര്‍ഷം കാത്തിരുന്ന് ലഭിച്ച പൊന്നുമകന്‍ ആരവ് തങ്ങളെ വിട്ടുപോയെന്ന് അറിയാതെ തമിഴ്‌നാട് ഡിണ്ടിഗല്‍ ജി.എച്ച് ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ അഭിജിത്തും സംഗീതയും.
ഇന്നലെ രാവിലെ 7നാണ് പഴനിയില്‍ ദര്‍ശനത്തിന് പോയ തിരുവനന്തപുരം ചാല സ്വദേശികളായ 11 പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തില്‍ ഒന്നരവയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
മകനെ നല്ല രീതിക്ക് നോക്കണമെന്ന് ഇടറിയ ശബ്ദത്തില്‍ അശുപത്രിയിലെ നഴ്‌സിനോട് അഭിജിത്ത് പറയുന്നുണ്ടായിരുന്നു. മകന്‍ നഷ്ടപ്പെട്ട വിവരം അഭിജിത്തിനെയും സംഗീതയെയും അറിയിച്ചിട്ടില്ല. ഇരുവരുടെയും കൈക്കും കാലിനും പൊട്ടലുണ്ടെങ്കിലും അപകടനില തരണം ചെയ്തു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹം നടന്ന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാത്ത വിഷമം രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.
കുഞ്ഞിനായി ഒരുപാട് നേര്‍ച്ചകള്‍ നടത്തിയതായും കൂടാതെ എല്ലാ പ്രമുഖക്ഷേത്രങ്ങളിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ദര്‍ശനം നടത്തിയിരുന്നതായും ബന്ധുക്കള്‍ . കുഞ്ഞ് ജനിച്ചാല്‍ പഴനിയില്‍ കൊണ്ടുപോയി മുടിമുറിക്കാമെന്ന നേര്‍ച്ചയുടെ ഭാഗമായാണ് അഭിജിത്ത് കുടുംബത്തോടൊപ്പം പഴനിയിലേക്ക് പോയത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിദ്ധാര്‍ത്ഥ് എന്ന ഒന്‍പത് വയസുകാരന്റെ പിതാവ് സെയ്ദും പ്രാര്‍ത്ഥനയിലാണ്. അപകടത്തില്‍ മരിച്ച മണക്കാട് സ്വദേശി ജയയുടെ മകള്‍ ശരണ്യയുടെയും സെയ്ദിന്റെയും മകനാണ് സിദ്ധാര്‍ത്ഥ്. ഇവര്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നില്ല.
ശരണ്യയുടെ അനുജത്തിയാണ് ആരവിന്റെ മാതാവ് സംഗീത. സിദ്ധാര്‍ത്ഥിന്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മധുര മെഡി. കോളേജിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























