പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്തമായിരിക്കാം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കെ മുരളീധരന്‍ എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കെ മുരളീധരന്‍ എം പി. പാതളം മോദി കാണാത്തത് കൊണ്ട് മഹാബലിക്ക് അവിടെ സ്വസ്തമായിരിക്കാം. പൊതു മേഖല സ്ഥാപനങ്ങൾ മോദി സര്‍ക്കാര്‍ വിറ്റ് കൊണ്ടിരിക്കുകയാണ്. മൂന്ന് ലോകത്തിൽ ആകാശത്ത് എയര്‍ ഇന്ത്യയും,ഭൂമിയില്‍ പൊതു മേഖല സ്ഥാപനങ്ങലും വിറ്റ് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ നയിക്കുന്ന ജില്ല വാഹന സന്ദേശയാത്ര ഉദ്ഘാടനം ചെയ്ത് കുറ്റ്യാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന വാഹന സന്ദേശ യാത്രയുടെ ഭാഗമായി കെ മുരളീധരന്‍ എം പി അഡ്വ കെ പ്രവീണ്‍ കുമാറിന് പതാക കൈമാറി. വി എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം സുബ്രഹ്മണ്യന്‍,ഐ മൂസ്സ,സി വി കുഞ്ഞികൃഷ്ണന്‍, കെ പി രാജന്‍, ആവോലം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha























