അട്ടപ്പാടി മധുകേസില്‍ കൂറുമാറിയ സാക്ഷിക്ക് കാഴ്ച പരിമിതി ഇല്ല; പ്രാഥമിക പരിശോധന ഫലം പുറത്ത്, സുനില്‍ കുമാര്‍ കൂടി കൂറുമാറിയതോടെ മധു വധ കേസില്‍ കൂറുമാറിയവരുടെ എണ്ണം 15 ആയി! കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത് കൂറ് മാറിയതിന് പിന്നാലെ

അട്ടപ്പാടി മധുകേസില്‍ കൂറുമാറിയ സാക്ഷിക്ക് കാഴ്ച പരിമിതി ഇല്ലെന്ന് പ്രാഥമിക പരിശോധന ഫലം പുറത്ത് വന്നിരിക്കുകയാണ്. സാക്ഷിയുടെ കാഴ്ച ശക്തിക്ക് തകരാറില്ലെന്നാണ് പ്രാഥമിക പരിശോധനയിലൂടെ തെളിഞ്ഞിരിക്കുന്നത്. മധു വധക്കേസിലെ ഇരുപത്തിയൊമ്പതാം സാക്ഷിയായ സുനില്‍ കുമാറിന്റെ കണ്ണ് പരിശോധിക്കാനായിരുന്നു കോടതി ഇന്ന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനുപിന്നാലെ നേത്ര പരിശോധനാ ഫലം നാളെത്തന്നെ കോടതിയില്‍ ഹാജരാക്കും.
അതോടൊപ്പം തന്നെ മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വിഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സാക്ഷി മൊഴി നൽകിയത്. ഈ വിഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍കുമാറിനെയും കാണാൻ കഴിയും. എന്നാല്‍ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷി മൊഴി നല്കിയത്. ഇതേ തുടര്‍ന്നാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം സുനില്‍ കുമാര്‍ കൂടി കൂറുമാറിയതോടെ മധു വധ കേസില്‍ കൂറുമാറിയവരുടെ എണ്ണം 15 ആയിരുന്നു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനില്‍ കുമാര്‍ പൊലീസിന് നല്‍കിയ ആദ്യ മൊഴി. എന്നാൽ ഈ മൊഴിയാണ് സുനില്‍ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.
കൂടാതെ ഇരുപത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികള്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കുകയുണ്ടായി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് തങ്ങളുടെ മൊഴിയില്‍ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.
https://www.facebook.com/Malayalivartha

























