ശബരിമലയിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി; ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനും മന്ത്രി കെ. രാധാകൃഷ്ണൻ വിളിച്ച യോഗം തീരുമാനിച്ചു...

ശബരിമലയിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പരമാവധ ി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനും മന്ത്രി കെ. രാധാകൃഷ്ണൻ വിളിച്ച യോഗം തീരുമാനിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കൊവിഡ് കാലത്ത് പ്രതിദിനം 10000 പേർക്കായിരുന്നു ദർശനം അനുവദിച്ചിരുന്നത്. അടുത്ത മണ്ഡലകാലം മുിതൽ പരമാവദി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം എന്നത്, വിർച്വൽ ക്യൂ വഴിയുള്ള തീർത്ഥാടനം പ്രോത്‌സാഹിപ്പിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
കൂടാതെ ഓൺലൈൻ ബുക്കിംഗിനായി ദേവസ്വം ബോർഡ് വിപുലമായ സൗകര്യം ഒരുക്കുന്നതാണ്. കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, കെ. രാജൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
https://www.facebook.com/Malayalivartha

























