കോട്ടിനെ സ്‌നേഹിച്ചപ്പോഴും... അറ്റ്‌ലസ് രാമചന്ദ്രന്‍ സഹായിച്ചവരാരെങ്കിലും മനസ് അര്‍പ്പിച്ചെങ്കില്‍ അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ലായിരുന്നു; കേരളം കാണാതെ അറ്റ്‌ലസ് രാമചന്ദ്രന് യാത്രാമൊഴി; മൃതദേഹം ദുബായില്‍ സംസ്‌കരിച്ചു; ബാങ്ക് ജോലി വിട്ട് ജ്വല്ലറിയിലൂടെ കുതിപ്പ്; ഒരു അറേബ്യന്‍ ത്രില്ലര്‍ ജീവിതം

സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും സ്ഥിരം വേഷമായിരുന്നിട്ടും അറ്റ്‌ലസ് രാമചന്ദ്രന്‍ മലയാളികളെ സംബന്ധിച്ച് ഒരു ബിസിനസുകാരന്‍ മാത്രമായിരുന്നില്ല. നാട്ടിന്‍പുറത്തുകാര്‍ക്കുപോലും അദ്ദേഹത്തോട് അടുപ്പക്കുറവ് തോന്നിയില്ല. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി എല്ലാ വീടുകളിലും ടെലിവിഷന് മുമ്പില്‍ അദ്ദേഹം എത്തിയിരുന്നു.
അവസാനം അറ്റ്ലസ് രാമചന്ദ്രന്‍ (എം.എം. രാമചന്ദ്രന്‍ - 80) ഓര്‍മയായി. ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി സ്വര്‍ണ വ്യാപാര രംഗത്ത് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച രാമചന്ദ്രന്‍, വ്യവസായ ലോകത്തെ ഉയര്‍ച്ച താഴ്ചകളുടെ നേര്‍ച്ചിത്രം കൂടിയാണ്. സിനിമാ നിര്‍മാണം, വിതരണം, അഭിനയം തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച രാമചന്ദ്രന്‍ വൈശാലി, വാസ്തുഹാര, ധനം ഉള്‍പ്പടെ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു.
അറ്റ്‌ലസ് ജ്വല്ലറിയുടെ തകര്‍ച്ച ശരീരത്തെയും മനസ്സിനെയും ബാധിച്ചെങ്കിലും സഹൃദയത്വവും ആത്മവിശ്വാസവും കൈമുതലാക്കി പിടിച്ചുനിന്നു. പൊതുവേദികളില്‍ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11ന് (ഇന്ത്യന്‍ സമയം 12.30) ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ജബല്‍ അലിയിലെ സോനാപുര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരന്‍ എം.എം.രാമപ്രസാദ് മേനോന്‍ ചിതയ്ക്കു തിരി കൊളുത്തി. ഭാര്യ: ഇന്ദിര. മക്കള്‍: ഡോ. മഞ്ജു, ശ്രീകാന്ത്. മരുമകന്‍ അരുണ്‍.
തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്‌ലസ് രാമചന്ദ്രന്‍ തുടര്‍ന്നുപോന്നു. മലയാള സിനിമാരംഗത്ത് ചലനം സൃഷ്ടിച്ച വൈശാലി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാണത്തിനു പുറമേ ഇന്നലെ, കൗരവര്‍, വെങ്കലം, ചകോരം തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്തത് അദ്ദേഹത്തിന്റെ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ്. ഹോളി ഡെയ്‌സ് എന്നൊരു സിനിമ സംവിധാനവും ചെയ്തു. ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകളും സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു.
അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പാഠമാണ്. 1942 ജൂലൈ 31ന് തൃശൂര്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടേയും മകനായി ജനിച്ച രാമചന്ദ്രന്‍ കൊമേഴ്‌സാണു പഠിച്ചത്. കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളില്‍ ജോലി രാജിവച്ച് ഗള്‍ഫിലേക്ക് പോയി. കുവൈത്തില്‍ ബാങ്ക് ജോലിയില്‍ തന്നെയായിരുന്നു തുടക്കം. എന്നാല്‍ എണ്‍പതുകളുടെ അവസാനത്തില്‍ ജോലി ഉപേക്ഷിച്ച് സ്വര്‍ണവ്യാപാരം തുടങ്ങി.
അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ. കുവൈത്തില്‍ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോള്‍ ജ്വല്ലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നല്ലനിലയില്‍ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയില്‍വാസവും സംഭവിക്കുന്നത്.
തന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രന്‍ വിശ്വസിച്ചിരുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നല്‍കിയിരുന്ന രണ്ട് ബാങ്കുകള്‍ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് അവീറിലെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ തടവ്. ഏകാന്തതയായിരുന്നു തടവുകാലത്ത് രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്‌ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പില്‍ക്കാലത്ത് പറഞ്ഞു.
" f
https://www.facebook.com/Malayalivartha

























