ഹൈടെക്കായി തരൂര്‍... കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് അപ്രതീക്ഷിത മുന്നേറ്റം; സുധാകരനെ തള്ളി യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്ത്; കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിട്ട് കണ്ട് ശശി തരൂര്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നാല്‍ നരസിംഹ റാവുപോലെയാകും; തരൂര്‍ വന്നാല്‍ കോണ്‍ഗ്രസ് നന്നാവും

നരസിംഹ റാവുവിന്റെ കാലം പോലെയാകാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിക്കുകയാണ്. അതിനാല്‍ അവരുടെ പിന്തുണ ശശി തരൂരിനാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നാല്‍ പാവ പ്രസിഡന്റായിരിക്കും. ശശി തരൂര്‍ വന്നാല്‍ ബിജെപിയ്ക്ക് ശക്തനായ എതിരാളിയുമാകും.
അതേസമയം ശശി തരൂരിന് പിന്തുണ ഏറുകയാണ്. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗം രംഗത്ത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വത്തിലെത്തണമെന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും വാദത്തെ നിരാകരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളടക്കം പരസ്യപ്രതികരണവുമായി രംഗത്തുണ്ട്. ഖാര്‍ഗെയുടെ അനുഭവസമ്പത്തും പരിചയവും പാര്‍ട്ടിക്ക് ശക്തിപകരുമെന്നാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
അതേസമയം തരൂര്‍ വരുന്നതിനെ നേതൃത്വത്തില്‍ അധികമാരും പിന്തുണയ്ക്കുന്നുമില്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് പ്രവര്‍ത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന ഭയമാണ് കേരള നേതാക്കളുടെ എതിര്‍പ്പിനു പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തിരിച്ചടിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിനു കേരളത്തിലെ പാര്‍ട്ടി വോട്ടര്‍മാരുടെ പരസ്യ പിന്തുണ എത്രത്തോളം ഉണ്ടെന്ന് 2 ദിവസത്തിനകം വ്യക്തമാകും. വോട്ട് അഭ്യര്‍ഥിച്ചു വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച തരൂര്‍ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇന്ന് കെപിസിസി ആസ്ഥാനം സന്ദര്‍ശിക്കും. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാല്‍ ഫോണില്‍ വിളിച്ച് വോട്ട് ഉറപ്പാക്കാനാണു ശ്രമം.
നാളെ വൈകിട്ട് ചെന്നൈയിലേക്കു പോകുന്നതിനു മുന്‍പു പരമാവധി വോട്ടര്‍മാരെ കാണും. കേരളത്തിലെ വോട്ടര്‍മാരില്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാംപിലുള്ളവര്‍ അവകാശപ്പെട്ടു. സംസ്ഥാനത്തെ ജനപ്രതിനിധികളില്‍ എംപിമാരായ എം.കെ.രാഘവനും ഹൈബി ഈഡനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.
മുന്‍ എംഎല്‍എമാരില്‍ തമ്പാനൂര്‍ രവിയും കെ.എസ്.ശബരീനാഥനും അനുകൂലിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കു പുറമേ അന്‍പതോളം വോട്ടര്‍മാര്‍ തരൂരിനൊപ്പമാണെന്നു വ്യക്തമാക്കി. വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളെ ചെറുക്കാന്‍ തരൂരിന് കഴിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ വ്യക്തമാക്കുന്നു.
അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടേതടക്കമുള്ള മുന്നേറ്റങ്ങളെ ചെറുക്കാനും കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പ്രത്യയശാസ്ത്രത്തിനും ഇന്നത്തെ കാലത്തുള്ള പ്രസക്തി തുറന്നുകാട്ടാനും തരൂരിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
അധ്യക്ഷസ്ഥാനത്തേക്ക് വീറുറ്റ മത്സരം വന്നത് തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തോടെയാണെന്ന് ഉറപ്പിക്കുകയാണ് അനുകൂലികള്‍. അദ്ദേഹത്തിന്റെ അറിവ്, ഭാഷാജ്ഞാനം, ലോകനേതാക്കള്‍ക്കിടയിലുള്ള സ്വീകാര്യത എന്നിവ പാര്‍ട്ടിക്ക് ഗുണംചെയ്യും. ഗ്രൂപ്പുകള്‍ക്ക് അതീതനായതിനാല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും അദ്ദേഹത്തിനാകും. മോദിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള പാടവം തരൂരിനുണ്ടെന്നും യുവനേതാക്കള്‍ വാദിക്കുന്നു.
"
https://www.facebook.com/Malayalivartha