വാഹനവും ഇടവും ഒരുക്കി നൽകാമെന്ന് ഷാഫി; ഇലന്തൂരിലെ നരബലി വീട്ടിൽ എറണാകുളം സ്വദേശിനികളായ യുവതികളും പുരുഷനും എത്തിയത് ലൈംഗികവൃത്തിക്ക്...

ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്.ഇലന്തൂരിൽ ഷാഫി നേരത്തെയും സ്ത്രീകളെ എത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ യുവതികൾ പോലീസിന് നിർണായക വെളിപ്പെടുത്തലാണ് നടത്തിയത്. എറണാകുളം സ്വദേശിനികളായ ഇവർക്കൊപ്പം പോയ പുരുഷന്റെ മൊഴിയും രേഖപ്പെടുത്തി.
ലൈംഗികവൃത്തിക്ക് വേണ്ടിയാണ് ഇലന്തൂരിൽ പോയതെന്നാണ് ഇവർ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഷാഫി ഉപയോഗിച്ചിരുന്ന എസ്‌യുവി വാഹനത്തിൽ ഇയാൾക്കൊപ്പം തന്നെയായിരുന്നു യാത്ര. ലൈംഗിക വൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നൽകാമെന്ന് പറഞ്ഞതിനാലായിരുന്നു അയാൾക്കൊപ്പം പോയത്.
ഷാഫിയുമായി ഇവർക്കു ലഹരി ഇടപാടുണ്ടായിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണ്ടി വരും. എന്തെങ്കിലും ലഹരി ഇടപാടുണ്ടായിരുന്നതായി വെളിപ്പെടുത്താൻ മൊഴി നൽകിയവർ തയാറായിട്ടില്ല. പരിശോധിക്കും.
https://www.facebook.com/Malayalivartha























