തിരുവനന്തപുരത്ത് ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..

തിരുവനന്തപുരത്ത് ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലാണ് അപകടം സംഭവിച്ചത്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്ന കാർ വെള്ളയമ്പലം ഭാഗത്ത് നിന്നും വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിുക്കേറ്റിട്ടുണ്ട്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha























