തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ അച്ഛൻ തീകൊളുത്തി കൊലപ്പെടുത്തി

തൃശൂർ കേച്ചേരിക്കടുത്ത് പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊലപ്പെടുത്തി. 23കാരനായ ഫഹദിനെയാണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ഫഹദിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുലൈമാനും. മകനെ ഒഴിവാക്കാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റ് ചെയ്ത സുലൈമാനെ പൊലീസ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























