നരബലി, ഷാഫിയും ഭഗവൽ സിങ്ങും ഒത്തുകളിക്കുന്നുവോ; പദ്മയുടെ പദസരവും ഫോണും കണ്ടെത്താനായില്ല

ഷാഫിയും ഭഗവൽ സിങ്ങും നൽകുന്ന മൊഴികളെ അടിസ്ഥാനമാക്കി പദ്മയുടെ പദസരവും ഫോണും കണ്ടെത്താൻ നടത്തിയ തെരച്ചിലിൽ ഫലം കണ്ടില്ല.
പ്രതികള്‍ രണ്ടാമതു കൊലപ്പെടുത്തിയ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തി. ഇലന്തൂരില്‍ ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കിയിരുന്നുവെന്നും തിരികെ എറണാകുളത്തേക്കു പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനംനിര്‍ത്തി പാദസരം കനാലിലേക്കു വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയെന്നാണു വിവരം.
എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രതി ഷാഫിയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എ.സി. കനാലില്‍ മുങ്ങിപ്പരിശോധിച്ചെങ്കിലും പാദസരം കിട്ടിയില്ല.
ഭഗവല്‍സിങ്ങിനേയും മൂന്നാംപ്രതിയും ഭാര്യയുമായ ലൈലയേയും ഇലന്തൂരിലെ കടംകംപള്ളില്‍ വീട്ടില്‍ കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. ഇയാളുടെ മൊഴിപ്രകാരം വീടിന്റെ വടക്ക്, പറമ്പിനപ്പുറമുള്ള തോട്ടിലേക്കാണ് പദ്മയെ കൊലപ്പെടുത്തിയശേഷം അവരുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞത്. അതുകൊണ്ട് ഭഗവല്‍സിങ്ങിനെ തോട്ടിന്റെ കരയിലേക്ക് കൊണ്ടുപോയി ഇയാൾ ചൂണ്ടിക്കാണിച്ച തോട്ടില്‍ രണ്ടുമണിക്കൂര്‍ തിരഞ്ഞെങ്കിലും കൊല്ലപ്പെട്ട പദ്മയുടെ ഫോണ്‍ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha

























