പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ (81) അന്തരിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.
കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയാണ്. 13 വയസ്സു മുതല്‍ കൊമ്പ് കലാകാരനായി കലാജീവിതം ആരംഭിച്ച അദ്ദേഹം ദീര്‍ഘകാലം പഞ്ചവാദ്യവേദികളെ സമ്പന്നമാക്കി. നിരവധി പുരസ്‌കാരങ്ങളും ആദരവുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ: ചിന്നമ്മു അമ്മ മക്കള്‍: ലത, ദാസന്‍. സംസ്‌കാരം:ഇന്ന് ഉച്ചയ്ക്കുശേഷം ചൊവ്വന്നൂര്‍ കല്ലഴി ക്ഷേത്രത്തിന് സമീപമുള്ള വസതിയില്‍.
"
https://www.facebook.com/Malayalivartha

























